European Football Foot Ball Top News

ലാലിഗയില്‍ ഇന്ന് ഒരു മത്സരം മാത്രം ; വലന്‍സിയക്കെതിരേ എസ്പ്യാനോള്‍

May 14, 2022

ലാലിഗയില്‍ ഇന്ന് ഒരു മത്സരം മാത്രം ; വലന്‍സിയക്കെതിരേ എസ്പ്യാനോള്‍

ലാലിഗയില്‍ ഇന്ന് ഒരേയൊരു മത്സരം മാത്രം.ലീഗില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന വിയാറയലും വലന്‍സിയയും തമ്മില്‍ ആണ് ഇന്നത്തെ മത്സരം.എസ്പ്യനോള്‍   ഹോം സ്റ്റേഡിയമായ കോര്‍നെല്ല എല്‍ പ്രാറ്റോയില്‍ ആണ് മത്സരം.ഈ സീസണിലെ എസ്പ്യാനോളിന്റെ അവസാന ഹോം മത്സരം ആണിത്.ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് ഏറ്റുമുട്ടല്‍.

കഴിഞ്ഞ അഞ്ചു കളികളില്‍ വെറും രണ്ടു സമനില മാത്രം നേടി കൊണ്ട് പത്താം സ്ഥാനത്ത് കഴിയുന്ന വലന്‍സിയക്ക് യൂറോപ്യന്‍ ഫുട്ബോള്‍ എത്തിപ്പിടിക്കാവുന്നതിലും അപ്പുറത് ആണെങ്കിലും ഇനിയുള്ള രണ്ടു ലീഗ് മത്സരങ്ങള്‍ ജയിച്ച് ആത്മവിശ്വാസത്തോടെ പ്രീസീസന്‍ തുടങ്ങാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് വലന്‍സിയ.ഒരു സമനില മാത്രം കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്ന് നേടിയ എസ്പ്യാനോളിനും ഒരു വിജയം നേടിയേ തീരൂ.പട്ടികയില്‍ പതിമൂന്നാം സ്ഥാനത്ത് ആണ് എസ്പ്യനോള്‍.അവരുടെ അവസാന ലീഗ് മത്സരം 22 മേയ് ഗ്രനാഡക്കെതിരെയാണ്.

Leave a comment