European Football Foot Ball Top News

എഫ് എ കപ്പ്‌ ഫൈനല്‍ ഇന്ന് : ക്ലോപ്പും ടൂഷലും നേര്‍ക്കുനേര്‍

May 14, 2022

എഫ് എ കപ്പ്‌ ഫൈനല്‍ ഇന്ന് : ക്ലോപ്പും ടൂഷലും നേര്‍ക്കുനേര്‍

141-ാമത് എഫ്എ കപ്പ് ഫൈനലില്‍ വെംബ്ലി സ്റ്റേഡിയത്തില്‍ ചെല്‍സിയും ലിവര്‍പൂളും തമ്മില്‍ ഏറ്റുമുട്ടും.ലണ്ടൻ ക്ലബിനെ സംബന്ധിച്ചിടത്തോളം, ഈ സീസണിൽ അവശേഷിക്കുന്ന ഒരേയൊരു ട്രോഫി മാത്രമാണ് എഫ് എ കപ്പ് എങ്കില്‍ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ  നിലവില്‍ നാല് കിരീടങ്ങള്‍  ലിവര്‍പൂളിന്റെ ലക്ഷ്യമായി തുടരുന്നു.ഇന്ത്യന്‍ സമയം ഒന്‍പതെക്കാലിനു ആണ് മത്സരം.

Chelsea vs Liverpool live: How to watch FA Cup final, team news, updates

കഴിഞ്ഞ കുറച്ചു ആഴ്ചകളിലായി ലിവര്‍പൂളിനു ഏറെ കടുപ്പമുള്ള മത്സരങ്ങള്‍ ആണ് നേരിടേണ്ടി വന്നത്.ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ വിയാറയല്‍ ആദ്യ പകുതിയില്‍ ലിവര്‍പൂളിനെ വിറപ്പിച്ചത് അടക്കം ടോട്ടന്‍ഹാമിനോട് ഏറ്റ സമനിലയും കണക്കില്‍ എടുക്കുകയാണെങ്കില്‍ ലിവര്‍പൂളിനു ഇനിയും ഏറെ മെച്ചപ്പെടാന്‍ ഉണ്ട്.ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനെതിരെ കളിക്കുന്നതിന് മുന്‍പ് ടീമിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കേണ്ട ചുമതലയില്‍ ആണ് ക്ലോപ്പ് നിലവില്‍. ചെല്‍സി ആണെങ്കില്‍ തുടക്കം ഏറെ പ്രതീക്ഷ നല്‍കി എങ്കിലും നിലവില്‍ സ്ഥിരത കൈവരിക്കാന്‍ പാടുപ്പെടുകയാണ് അവര്‍.പുതിയ ഉടമയുടെ കീഴില്‍ ഒരു പുതുയുഗം തുടങ്ങിയ അവര്‍ക്ക് ഒരു ഊര്‍ജം തന്നെ ആയിരിക്കും ചിരവൈരികള്‍ ആയ ലിവര്‍പൂളിനെ തോല്‍പ്പിച്ച് എഫ് എ കപ്പ്‌ നേടുക എന്നത്.

Leave a comment