ലണ്ടൻ ഡർബിയിൽ ആഴ്‌ണലിനെ ചുരുട്ടിക്കെട്ടി ടോട്ടനം, ജയം എതിരില്ലാത്ത് 3 ഗോളിന്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ആഴ്‌സണലിനെ എതിരില്ലാത്ത് മൂന്നു ഗോളുകൾക്ക് തകർത്ത് ടോട്ടനം ഹോട്‌സ്‌പർ. ലണ്ടൻ ഡർബിയിൽ അന്റോണിയോ കോന്റെയുടെ ടീമിന്റെ ജയം ആധികാരികമായിരുന്നു.
22-ാെ മിനിറ്റിൽ ഹാരി കെയ്‌ന്റെ പെനാൽറ്റിയിലൂടെ ലീഡ് എടുത്ത ടോട്ടനത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 33-ാം മിനിറ്റിൽ റോബ് ഹോൾഡിംഗിന് റെഡ് ലഭിച്ചതും ആഴ്‌സണലിന് ഇരുട്ടടിയായി. പിന്നീട് 37-ാം മിനിറ്റിൽ കെയ്‌നിലൂടെ ലീഡ് രണ്ടായി ഉയർത്തി മത്സരത്തിൽ സ്പർസ് മുന്നിട്ടു നിന്നു. ആദ്യ പകുതി 2-0 ന് അവസാനിച്ചപ്പോൾ രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കകം മൂന്നാം ഗോളും വീണു.
47-ാം മിനിറ്റിൽ സൺ ഹ്യൂങ്-മിന്നാണ് ആഴ്‌സണിലിന്റെ ഗോൾവല കുലുക്കിയത്. ഇതോടെ കളി ടോട്ടനത്തിന്റെ കൈവശമായി. എങ്കിലും ഇടയ്ക്കിടെ അറ്റാക്കിംഗിലൂടെ കളിപിടിക്കാൻ ഗണ്ണേഴ്‌സ് നോക്കിയെങ്കിലും ഒന്നും ഫലവത്തായില്ല.
ജയത്തോടെ നാലാം സ്ഥാനത്തേക്ക് അടുക്കാൻ ടോട്ടനത്തിനായി. ലീഗിൽ രണ്ട് മത്സരം കൂടി ബാക്കി നിൽക്കുമ്പോൾ 36 കളിയിൽ നിന്നും 66 പോയിന്റുമായി ആഴ്‌സണലാണ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത്. ഇത്രേം കളിയിൽ നിന്നും 65 പോയിന്റുള്ള ഹോട്‌സ്പർ അഞ്ചാം സ്ഥാനത്താണ്.