ഐപിഎല്ലിൽ ചെന്നൈയും ബാംഗ്ലൂരും ഇന്ന് നേർക്കുനേർ
ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഇറങ്ങും. നായസ്ഥാനത്തേക്ക് തിരിച്ചെത്തിയ എംഎസ് ധോണിയുടെ കീഴിൽ തുടർച്ചയായ രണ്ടാം ജയം തേടി സിഎസ്കെ ഇറങ്ങുമ്പോൾ പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ തുടർച്ചയായ നാലാം തോൽവി ഒഴിവാക്കാനാണ് ആർസിബിയുടെ ശ്രമം.
ബാറ്റിംഗിൽ വിരാട് കോലിയും രജത് പഠീദാറും ഗ്ലെൻ മാക്സ്വെല്ലും ഫോമിലേക്ക് ഉയർന്നത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആശ്വാസകരമായിട്ടുണ്ടെങ്കിലും ബോളിംഗിലെ സ്ഥിരതയില്ലായ്മയാണ് ടീമിനെ വലയ്ക്കുന്നത്. മറുവശത്ത് ബാറ്റിംഗ് തന്നെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെയും ശക്തി. പോയ മത്സരത്തിൽ ഓപ്പണിംഗിൽ റിതുരാജ് ഗെയ്ക്വാദും ഡെവൺ കോൺവേയും ഫോമിലേക്ക് ഉയർന്നതാണ് പോയ മത്സരത്തിൽ സിഎസ്കെയ്ക്ക് വിജയം സമ്മാനിച്ചത്.
ബോളിംഗിൽ ഏല്ലാവരും ആവശ്യത്തിന് അടിവാങ്ങുന്നത് ധോണിയെ സംബന്ധിച്ച് ആശങ്കാവഹമാണ്. എന്നിരുന്നാലും ഇന്നും ജയിച്ച് വിദൂരമായ പ്ലേ ഓഫ് സാധ്യത നിലനിർത്താനാകും ചെന്നൈയുടെ ലക്ഷ്യം. രാത്രി 7.30ന് പുനെയിലാണ് മത്സരം.