Uncategorised

ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; റയൽ മാഡ്രിഡ് ഈ വേനൽക്കാലത്ത് ഫെർലാൻഡ് മെൻഡിയെ വിൽക്കാൻ തയ്യാറാണ്

May 3, 2022

ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; റയൽ മാഡ്രിഡ് ഈ വേനൽക്കാലത്ത് ഫെർലാൻഡ് മെൻഡിയെ വിൽക്കാൻ തയ്യാറാണ്

അനുയോജ്യമായ ഓഫർ ലഭിച്ചാൽ ഫെർലാൻഡ് മെൻഡിയുടെ സമ്മർ എക്സിറ്റ് ചർച്ചയ്ക്ക് റയൽ മാഡ്രിഡ് തയ്യാറാവുമെന്നാണ് റിപ്പോർട്ട്.2021-22 കാമ്പെയ്‌നിനിടെ 26-കാരനായ താരം  ലോസ് ബ്ലാങ്കോസിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നായി മാറി.ഈ സീസണില്‍ താരം ഒരു ഗോളും അഞ്ച് അസിസ്റ്റുകളും സംഭാവന ചെയ്തു.

താരത്തിനെ അലട്ടുന്നത് പരിക്ക് ആണ്.അതുമൂലം അവസാന മൂന്ന് ലീഗ് മത്സരങ്ങൾ താരത്തിന്  നഷ്‌ടമായിരുന്നു.ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 90 മിനിറ്റ് മുഴുവൻ കളിച്ച താരം തോല്‍വിയിലും ടീമിന് രണ്ടു അസിസ്റ് നല്‍കി കൊണ്ട് തന്‍റെ കഴിവ് തെളിയിച്ചു.ഫ്രാൻസ് ഇന്റർനാഷണലിന് 2025 ജൂൺ വരെ ബെർണബ്യൂവിൽ  കരാറുണ്ട്.ഈ സമ്മറില്‍  റയലിനെ വിട്ട് പോകുന്നത് മെന്റി മാത്രം ആയിരിക്കില്ല എന്നും മാർക്കോ അസെൻസിയോയും പുറത്തേക്കുള്ള വഴി നോക്കുകയാണ് എന്നും പ്രമുഘ പത്രപ്രവർത്തകനായ റാമോൺ അൽവാരസ് ഡി മോന്‍ അഭിപ്രായപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *