75 ആമത് സന്തോഷ് ട്രോഫിയില്‍ കേരളം ചാമ്പ്യന്മാര്
മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന 75-ാമത് സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ചാമ്പ്യന്മാരായി.. നിശ്ചിത സമയത്ത് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തില്‍ കേരളം 5-4ന് പശ്ചിമ ബംഗാളിനെ പെനാല്‍ട്ടി ഷൂട്ട്ഔട്ടില്‍ തോല്‍പ്പിച്ചു.പകരക്കാരനായ സജൽ ബാഗിന് ബംഗാളിന്റെ രണ്ടാം സ്പോട്ട് കിക്ക് നഷ്ടമായപ്പോൾ കേരളം അഞ്ച് പെനാള്‍ട്ടിയും നേടി.കേരളത്തിന്റെ ഏഴാം സന്തോഷ് ട്രോഫിയാണിത്.

എക്സ്ട്രാ ടൈമിനിറെ ആദ്യ പകുതിയില്‍ ഗോള്‍ നേടി കൊണ്ട് ദിലീപ് ഒരാവ്ന് ബംഗാളിന് വേണ്ടി വിജയം സുനിശ്ചിതമാക്കി എന്ന് വിചാരിച്ചെങ്കിലും സബായി വന്ന ബിബിന്‍ അജയന് സ്കോര്‍ സമനിലയില്‍ ആക്കി.അതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടിലേക്ക് കടന്നു.1993ലാണ് കേരളം അവസാനമായി സ്വന്തം മണ്ണിൽ സന്തോഷ് ട്രോഫി നേടിയത്. അന്ന് കേരളം എതിരില്ലാത്ത രണ്ടു ഗോളിന് ആണ് മഹാരാഷ്ട്രയേ പരാജയപ്പെടുത്തിയത്.