Cricket IPL IPL-Team Top News

തുടര്‍പരാജയങ്ങള്‍ക്ക് വിട പറഞ്ഞ് കൊല്‍ക്കത്ത

May 3, 2022

തുടര്‍പരാജയങ്ങള്‍ക്ക് വിട പറഞ്ഞ് കൊല്‍ക്കത്ത

രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴു വിക്കറ്റിന് ജയിച്ചു.കെകെആർ ടോസ് നേടി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിത് മികച്ച മത്സരത്തില്‍ മികച്ച ഒരു വഴിത്തിരിവ് ആവുകയായിരുന്നു.പവർപ്ലേയിൽ ആർആർ ബാറ്റേഴ്സിനെ 38 റൺസിൽ ഒതുക്കിയത് കൊല്‍ക്കത്തക്ക് തുടക്കത്തില്‍ തന്നെ മുന്‍‌തൂക്കം നല്‍കി.രാജസ്ഥാന്‍ നിരയില്‍ സഞ്ജു സാംസൺ 49 പന്തിൽ 54 റൺസും ഹെറ്റ്മെയർ 13 പന്തിൽ നിന്ന് 27* റൺസ് നേടി.

IPL 2022 KKR vs RR match Kolkata Knight Riders vs Rajasthan Royals 47th  Match live cricket score|IPL 2022: नीतीश राणा की तूफानी पारी, कोलकाता ने  राजस्थान को 7 विकेट से दी पटखनी|

 

കെ‌കെ‌ആറിന് 153 റൺസ് പിന്തുടരുന്നതിനിടെ രണ്ടു ഓപ്പണറേയും നഷ്ട്ടപ്പെട്ടെങ്കിലും അതിനുശേഷം ശ്രേയസ് അയ്യരുടേയും  (32 പന്തിൽ 34) നിതീഷ് റാണയുടേയും  (37 പന്തിൽ 48*) 60 റൺസ് കൂട്ടുകെട്ട്  കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കി.14-ാം ഓവറിൽ റിങ്കു സിംഗ് ക്രീസിലെത്തിയതോടെ കൊല്‍ക്കത്തയുടെ സ്കോറിങ്ങിന് വേഗത കൂടുകയും അവരുടെ പരാജയ പരമ്പരക്ക് അദ്ദേഹം ഒരന്ത്യം കൊണ്ടുവരുകയും ചെയ്തു.23 പന്തില്‍ 42 റണ്‍സ് നേടിയ അദ്ദേഹം തന്നെ ആണ് മത്സരത്തിലെ താരം.

Leave a comment