European Football Foot Ball Top News

ബ്രെന്റ്‌ഫോർഡിനെതിരെ എതിരില്ലാത്ത മൂന്നു ഗോള്‍ വിജയവുമായി യുണൈറ്റഡ്

May 3, 2022

ബ്രെന്റ്‌ഫോർഡിനെതിരെ എതിരില്ലാത്ത മൂന്നു ഗോള്‍ വിജയവുമായി യുണൈറ്റഡ്

പോർച്ചുഗൽ ഇന്റർനാഷണൽ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസും ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂടാതെ ഫ്രഞ്ച് താരം വരാനെയും കൂടി  സ്‌കോർ ചെയ്തതോടെ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെന്റ്‌ഫോർഡിനെ 3-0 ന് പരാജയപ്പെടുത്തി പ്രീമിയർ ലീഗിൽ തങ്ങളുടെ ടീമിനെ ആറാം സ്ഥാനത്ത് നിലനിർത്തി.ജുവാൻ മാറ്റയ്ക്കും നെമാഞ്ച മാറ്റിക്കും ക്ലബ്ബുമായുള്ള അവരുടെ അവസാന സീസന്‍ ആയതിനാല്‍   കോച്ച് റാൽഫ് ആദ്യ ഇലവനില്‍ അവര്‍ക്ക് സ്ഥാനം നല്‍കി.

 

മത്സരം തുടങ്ങി ഒന്‍പതാം മിനുട്ടില്‍ തന്നെ എലാങ്ക നല്‍കിയ അവസരത്തില്‍ ബ്രൂണോ യുണൈറ്റഡിന് വേണ്ടി ലീഡ് നേടി കൊടുത്തു., രണ്ടാം പകുതിയുടെ ആദ്യ 15 മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്‌സണിന്റെയും ഇവാൻ ടോണിയുടെയും ശ്രമങ്ങൾ രക്ഷപ്പെടുത്തി ഡേവിഡ് ഡി ഗിയ മികച്ച ഗോൾകീപ്പിംഗിലൂടെ  യുണൈറ്റഡിന് വേണ്ടി ക്ലീന്‍ ചീട്ട് നിലനിര്‍ത്തി.

Leave a comment