European Football Foot Ball Top News

ചാമ്പ്യന്‍സ് ലീഗ് കൈയെത്താദൂരത്ത് ; യുണൈറ്റഡിന്റെ ഏക പ്രതീക്ഷ യൂറോപ്പയില്‍

May 2, 2022

ചാമ്പ്യന്‍സ് ലീഗ് കൈയെത്താദൂരത്ത് ; യുണൈറ്റഡിന്റെ ഏക പ്രതീക്ഷ യൂറോപ്പയില്‍

പ്രീമിയർ ലീഗ് സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന ഹോം മത്സരം തിങ്കളാഴ്ച രാത്രി നടക്കും, ഓൾഡ് ട്രാഫോർഡിലെ സന്ദർശകരായി  ഇത്തവണ എത്തുന്നത് ബ്രെന്റ്‌ഫോർഡ് ആണ്.റെഡ് ഡെവിൾസ് നിലവിൽ പട്ടികയിൽ ആറാം സ്ഥാനത്താണ്, നാലാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാൾ എട്ട്  പോയിന്റ് പിന്നിലാണ്,കൂടാതെ ഒരു മത്സരം കൂടുതല്‍ ആണ് കളിച്ചിരിക്കുന്നതും.

ഓൾഡ് ട്രാഫോർഡിൽ ചെൽസിയോട് 1-1 ന് സമനില വഴങ്ങിയതിനാല്‍ തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് തോൽവി ഒഴിവാക്കാനായി.റൊണാള്‍ഡോയുടെ ഗോളിനാണ് അവര്‍ നന്ദി പറയേണ്ടത്.പ്രീമിയര്‍ ലീഗില്‍  17 ഗോള്‍ നേടിയ  റൊണാള്‍ഡോയില്‍ തന്നെ ആണ് യുണൈറ്റഡിന്റെ എല്ലാ പ്രതീക്ഷകളും.അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിട്ടാനുള്ള സാധ്യത തീരെ ഇല്ലെങ്കിലും യൂറോപ്പ കൊണ്ട് തൃപ്തിപ്പെടാന്‍ യുണൈറ്റഡ് നിര്‍ബന്ധിതര്‍ ആയേക്കും.അതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ തോല്‍വി അവര്‍ക്ക് ഒഴിവാക്കിയേ പറ്റൂ.

Leave a comment

Your email address will not be published. Required fields are marked *