ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിൽ മൊസാദക് ഹൊസൈനെ ഉൾപ്പെടുത്തി
മെയ് 15 ന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിൽ മൊസാദക് ഹൊസൈനെ ഉൾപ്പെടുത്തി. 2021-2023 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കായി ശ്രീലങ്കൻ ടീം മെയ് എട്ടിന് ബംഗ്ലാദേശിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്
26 കാരനായ മൊസാദക് ഹൊസൈൻ ഇതുവരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചിരിക്കുന്നത്. അടുത്തിടെ പൂർത്തിയായ ബംഗബന്ധു ധാക്ക പ്രീമിയർ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ വലംകൈയ്യൻ ബാറ്റർ അസാധാരണമായ പ്രകടനം കാഴ്ച്ചവെച്ചതാണ് ടീമിലേക്കുള്ള വഴി വീണ്ടും തുറക്കാൻ കാരണായിരിക്കുന്നത്.
ധാക്ക പ്രീമിയർ ഡിവിഷൻ ക്രിക്കറ്റ് ലീഗി അബഹാനി ലിമിറ്റഡിനായി 15 മത്സരങ്ങളിൽ നിന്ന് 658 റൺസും 16 വിക്കറ്റുകളുമാണ് താരം നേടിയത്. ലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ചാട്ടോഗ്രാമിലെ സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ (ZACS) നടക്കും. തുടർന്ന് രണ്ടാം ടെസ്റ്റ് മെയ് 23 ന് ധാക്കയിലെ ഷേർ-ഇ-ബംഗ്ല നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും (SBNCS) അരങ്ങേറും.
ശ്രീലങ്കയ്ക്കെതിരായ ബംഗ്ലാദേശ് ടീം: മോമിനുൾ ഹഖ് ഷോറബ് (ക്യാപ്റ്റൻ), തമീം ഇഖ്ബാൽ ഖാൻ, മഹ്മൂദുൽ ഹസൻ ജോയ്, നജ്മുൽ ഹൊസൈൻ ഷാന്റോ, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ, ലിറ്റൺ കുമാർ ദാസ്, യാസിർ അലി ചൗധരി, തൈജുൽ ഇസ്ലാം, നയീം ഹസൻ, ഇബാദൂദ് ഹസൻ, ഇബാദൂദ്. സയ്യിദ് ഖാലിദ് അഹമ്മദ്, ക്വാസി നൂറുൽ ഹസൻ സോഹൻ, റെജൗർ റഹ്മാൻ രാജ, ഷൊഹിദുൽ ഇസ്ലാം, ഷോരിഫുൾ ഇസ്ലാം, മൊസാദ്ദെക് ഹുസൈൻ സൈകത്ത്.