ഓസ്ട്രിയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി റാൽഫ് റാങ്നിക്കിനെ നിയമിച്ചു
ഓസ്ട്രിയ ഫുട്ബോൾ ടീമിന്റെ പുതിയ മാനേജരായി റാൽഫ് റാങ്നിക്കിനെ നിയമിച്ചു. ഇംഗ്ലീഷ് പ്രീയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്ററിഡിന്റെ താത്ക്കാലിക പരിശീലകനായി സ്ഥാനം വഹിക്കുന്ന ജർമൻകാരൻ ഈ സീസൺ അവസാനത്തോടെ ചുമതലയേറ്റെടുക്കുമെന്നാണ് വാർത്തകൾ.
സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ കൺസൾട്ടന്റ്ൻസി റോളിലേക്ക് മാറാനിരിക്കുന്ന റാൾഫ് ഓസ്ട്രിയ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തിനൊപ്പം യുണൈറ്റഡിൽ തുടരുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഒലെ ഗുണ്ണർ സോൾസ്ഷ്യറിനെ പുറത്താക്കിയതിനു ശേഷം പോയ വർഷം നവംബറിലാണ് റാൽഫ് റാങ്നിക്കിനെ ഇന്ററിം മാനേജരായി പ്രീമിയർ ലീഗ് ടീം നിയമിക്കുന്നത്.
സീസൺ അവസാനത്തോടെ ഓസ്ട്രിയയുടെ ദേശീയ ടീം മാനേജരായി താൻ ചുമതലയേൽക്കും. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൺസൾട്ടൻസി റോളിൽ താൻ തുടരുമെന്നും പുതിയ സ്ഥാനം ഏറ്റെടുത്ത വാർത്തയോട് പ്രതികരിച്ച് റാൽഫ് റാങ്നിക്ക് വ്യക്തമാക്കി. ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിനായി യോഗ്യത നേടുകയാണ് ഓസ്ട്രിയയ്ക്കൊപ്പം താൻ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.