Cricket Cricket-International Top News

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സിനെ നിയമിച്ചു

April 28, 2022

author:

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സിനെ നിയമിച്ചു

ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സിനെ നിയമിച്ചു. ഈ മാസം ആദ്യം ജോ റൂട്ട് രാജിവച്ചതിനെ തുടർന്നാണ് ഇംഗ്ലണ്ട് പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ബെൻ സ്റ്റോക്സിനെ നിയമിച്ചത്. ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ടീമിന്റെ 81-ാമത് നായകനാണ് സ്റ്റോക്‌സ്.

2013 ഡിസംബറിൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സ്റ്റോക്സ് 79 ടെസ്റ്റ് മത്സരങ്ങളിലാണ് ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിരിക്കുന്നത്. 2017 ഫെബ്രുവരിയിൽ അദ്ദേഹത്തെ വൈസ് ക്യാപ്റ്റൻ ആയി തെരഞ്ഞെടുത്തിരുന്നു. 2020-ൽ ജോ റൂട്ടിന്റെ അസാന്നിധ്യത്തിൽ സ്റ്റോക്‌സ് നായക സ്ഥാനം വഹിച്ചിട്ടുണ്ട്. ഡർഹാം താരം ടെസ്റ്റിൽ 35.89 ശരാശരിയിൽ 5,061 ടെസ്റ്റ് റൺസ് നേടിയിട്ടുണ്ട്.

ടെസ്റ്റിൽ തന്നെ 174 വിക്കറ്റുകൾ വീഴ്ത്തിയ ബെൻ സ്റ്റോക്‌സ് ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പുറത്തായ ബ്രോഡും ആൻഡേഴ്സണും സ്റ്റോക്സ് ചുമതലയേറ്റതിനാൽ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തും. രണ്ടുപേരെയും തിരിച്ചെടുക്കണമെന്ന അഭ്യർഥന ബോർഡിന് മുന്നിൽ താരം അറിയിച്ച് അംഗീകാരം നേടിയിരുന്നു.

Leave a comment