പഞ്ചാബിനെ പഞ്ചറാക്കി ഡെൽഹി
32 മത്തെ IPL മത്സരത്തിൽ പഞ്ചാബിനെതിരെ ഡെൽഹിക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം . ടോസ് നേടിയ ഡെൽഹി ക്യാപ്റ്റ്യൻ റിഷഭ് പന്ത് ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെക്കുന്ന തരത്തിൽ പന്തെറിഞ്ഞ ബൗളർമാർ പഞ്ചാബ് ബാറ്റർമാരെ ഒരു ഘട്ടത്തിലും സ്വതന്ത്രമായി കളിക്കാൻ അനുവദിച്ചില്ല.
നിശ്ചിത 20 ഓവറിൽ 115 റൺസ് ആണ് പഞ്ചാബ് സ്കോർ ചെയ്തത്. 32 റൺസ് നേടിയ ജിതേഷ് ശർമ്മയാണ് ടോപ് സ്കോറർ . ഡൽഹിക്കായി അക്സർ പട്ടേൽ 4 ഓവറിൽ 10 റൺസിന് 2 വിക്കറ്റ് വീഴ്ത്തി . നിസ്സാരമായ ലക്ഷ്യത്തിലേക്ക് അനായാസം ബാറ്റു വീശിയ ഡെൽഹി ഓപ്പണർമാർ ആദ്യ 6 ഓവറിൽ തന്നെ കളിവരുതിയിലാക്കി. പ്രിത്ഥ്വി ഷാ 41 (20) ഉം ഡേവിഡ് വർണറും 60 (30)* ഉം ചേർന്ന് 6.3 ഓവറിൽ 83 റൺസാണ് കൂട്ടിച്ചേർത്തത്. മത്സരം 10.3 ഓവറിൽ ഡെൽഹി സ്വന്തമാക്കി. ഏവരെയും ഞെട്ടിച്ച് കൊണ്ട് കുൽദീപ് യാദവിനെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.