European Football Foot Ball Top News

ലീഡ് വര്‍ധിപ്പിച്ച് റയല്‍

April 21, 2022

ലീഡ് വര്‍ധിപ്പിച്ച് റയല്‍

ബുധനാഴ്ച ഒസാസുനയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് 3-1 ന് ജയിച്ചു.പന്ത്രണ്ടാം മിനുട്ടില്‍ തന്നെ  ഡേവിഡ് അലബയുടെ ആദ്യ ഗോൾ മാഡ്രിഡിനെ മുന്നിലെത്തിച്ചു.എന്നാല്‍ ആ ലീഡിനു ഒരു മിനുട്ട് പോലും ആയുസ്സ് ഉണ്ടായിരുന്നില്ല.പതിമൂന്നാം മിനുട്ടില്‍ അന്‍റെ ബുഡിമിര്‍ സമനില ഗോള്‍ നേടി കൊടുത്ത് ഒസാസുനക്ക് നേരിയ പ്രതീക്ഷ നല്‍കി.എന്നാല്‍ ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ തന്നെ അസന്‍സിയോ നേടിയ ഗോളോടെ റയല്‍ ലീഡ് തിരിച്ചു പിടിച്ചു.

രണ്ടാം പകുതിയില്‍ ലീഡ് ഇരട്ടിപ്പിക്കുന്നതിനു ലഭിച്ച രണ്ടു പെനാല്‍ട്ടി ഗോളാക്കുന്നത്  ബെന്‍സെമ  പരാജയപ്പെട്ടു.96 ആം മിനുട്ടില്‍ ലൂക്കാസ് വാസ്ക്വസും സ്കോര്‍ പട്ടികയില്‍ ഇടം നേടിയതോടെ മത്സരം പൂര്‍ത്തിയായി.വിജയത്തോടെ റയല്‍ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായി ഉള്ള പോയിന്റ്‌ വിത്യാസം പതിനേഴായി വര്‍ധിപ്പിച്ചു.

Leave a comment