European Football Foot Ball Top News

വാര്‍ത്ത‍ നിരസിച്ച് യുണൈറ്റഡ്,ഗ്രീന്‍വുഡ് പുറത്ത് തന്നെ

April 20, 2022

വാര്‍ത്ത‍ നിരസിച്ച് യുണൈറ്റഡ്,ഗ്രീന്‍വുഡ് പുറത്ത് തന്നെ

മാഞ്ചസ്റ്റർ യുണൈറ്റഡ്  മേസൺ ഗ്രീൻവുഡിന്റെ കാര്യത്തില്‍ എടുത്ത തീരുമാനംത്തില്‍ മാറ്റം ഒന്നുമില്ലെന്ന് വെളിപ്പെടുത്തി.ലൈംഗികാതിക്രമം, ബലാത്സംഗം, വധഭീഷണി എന്നിവ ആരോപിച്ച് ഫെബ്രുവരിയിൽ 20 കാരനായ ഫോർവേഡിനെ പോലീസ് അറസ്റ്റുചെയ്തു, പിന്നീട് മൂന്ന് ദിവസത്തേക്ക് ജാമ്യത്തിൽ വിട്ടു.

പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് റെഡ് ഡെവിൾസ് തങ്ങളുടെ അക്കാദമി ബിരുദധാരിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.ഗ്രീൻവുഡിന്റെ ജാമ്യം ഏപ്രിൽ 30ന് അവസാനിക്കാനിരിക്കെ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ബെയില്‍ നീട്ടുമെന്ന് പ്രതീക്ഷിക്കുന്നു.യുണൈറ്റഡിലെ ആദ്യ ടീമിന്റെ പരിശീലനത്തിലേക്ക് ഗ്രീൻവുഡ് മടങ്ങിയെത്തുമെന്ന് വെള്ളിയാഴ്ച മുതൽ അഭ്യൂഹങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു.പോലീസ് അന്വേഷണം നടത്തി എല്ലാത്തിനും വ്യക്തത വന്നാല്‍ മാത്രമേ ഈ കാര്യത്തില്‍ അന്തിമം ആയ ഒരു തീരുമാനം എടുക്കുള്ളൂ എന്നാണ് ക്ലബ്‌ നിലപാട്.ഇവര്‍ മാത്രമല്ല EA സ്പോര്‍ട്ട്സ്,കാഡ്ബറി എന്നിവരും താരത്തിനെ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.

 

 

 

Leave a comment