European Football Foot Ball Top News

യുണൈറ്റഡിനെ മറികടന്ന ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്

April 20, 2022

യുണൈറ്റഡിനെ മറികടന്ന ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്

ചൊവ്വാഴ്‌ച രാത്രി ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 4-0 ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് പ്രീമിയർ ലീഗിൽ ഒന്നാമതെത്തി.ബുധനാഴ്ച ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരെ തങ്ങളുടെ മത്സരം കളിക്കുന്ന പെപ് ഗ്വാർഡിയോളയുടെ മാൻ സിറ്റിയേക്കാൾ രണ്ട് പോയിന്റ്‌  മുന്നിലാണ് ലിവര്‍പൂള്‍ നിലവില്‍.

അഞ്ച് മിനിറ്റ് മുമ്പ് മുഹമ്മദ് സലായുടെ ക്രോസിൽ നിന്ന് ഡേവിഡ് ഡി ഗിയയേ കാഴ്ച്ചക്കാരന്‍ ആക്കി ലൂയിസ് ഡയസ് അതിവേഗ-ഹിറ്റിംഗ് കൗണ്ടറിലൂടെ ഗോള്‍ നേടി.പിന്നീട് 22 ആം മിനുട്ടില്‍ ഗോള്‍ നേടാന്‍ അടുത്ത മത്സരങ്ങളില്‍ ബുദ്ധിമുട്ടിയ സല സ്കോര്‍ ബോര്‍ഡില്‍ ഇടം പിടിച്ചു.രണ്ടാം പകുതിയില്‍ ആക്രമണം തുടര്‍ന്ന ലിവര്‍പൂളിന് വേണ്ടി മാനെയും ഒരു ഗോളും കൂടി നേടി സലയും സ്കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കി.

Leave a comment