European Football Foot Ball Top News

സിറ്റിയില്‍ മനംമടുത്ത ബ്രസീല്‍ താരത്തിന് പുതിയ ഒരു അവസരം നല്‍കാന്‍ ബാഴ്സലോണ

April 18, 2022

സിറ്റിയില്‍ മനംമടുത്ത ബ്രസീല്‍ താരത്തിന് പുതിയ ഒരു അവസരം നല്‍കാന്‍ ബാഴ്സലോണ

എർലിംഗ് ഹാലൻഡിനെയും റോബർട്ട് ലെവൻഡോവ്‌സ്‌കിയെയും പിന്തുടരുന്നതിൽ പരാജയപ്പെട്ടാൽ ബാഴ്‌സലോണ മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് ഗബ്രിയേൽ ജീസസിനെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റായി കണ്ടേക്കും.പിയറി-എമെറിക് ഔബമെയാങ്ങ് കൂടാതെ കൂടുതല്‍ ഓപ്ഷനുകള്‍ ടീമിലേക്ക് കൊണ്ടുവരാന്‍ സാവി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.വേനൽക്കാലത്ത് സിറ്റി ഹാലണ്ടിനെ സൈന്‍ ചെയ്യുകയാണെങ്കില്‍ ജീസസിന് അവിടെ തുടരേണ്ട കാര്യം ഇല്ല.

അഗ്യൂറോ പോയതിന് ശേഷവും ജീസസിന് സമയം ലഭിക്കുന്നില്ല എന്നത് താരത്തിനെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.അദ്ദേഹത്തിന് പകരം പെപ്പ് ഫാള്‍സ് നയണ്‍ പ്ലേ സ്റ്റൈല്‍ തുടരാന്‍ സ്പാനിഷ് കോച്ച് ആവശ്യപ്പെടുന്നതും ബാഴ്സയിലെക്കുള്ള താരത്തിന്‍റെ പോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.ഏകദേശം 30 മില്യൺ യൂറോയ്ക്ക് ബാഴ്സക്ക് താരത്തിനെ സൈന്‍ ചെയ്യാന്‍ കഴിഞ്ഞേക്കും.ലെവന്‍ ഡോസ്ക്കിക്ക് വേണ്ടി മ്യൂണിക്ക് തയ്യാറാക്കിയിരിക്കുന്ന വില ഏകദേശം 60 മില്യണ്‍ യൂറോയാണ്.

 

 

Leave a comment