European Football Foot Ball Top News

ലിവര്‍പൂളിന് മുന്നറിപ്പ് നല്‍കി റൂബൻ ലോഫ്റ്റസ്-ചീക്ക്

April 18, 2022

ലിവര്‍പൂളിന് മുന്നറിപ്പ് നല്‍കി റൂബൻ ലോഫ്റ്റസ്-ചീക്ക്

കരാബാവോ കപ്പ് ഫൈനൽ തോൽവിക്ക് ലിവർപൂളിനെതിരെ  ചെൽസിക്ക് വേണ്ടി തനിക്ക് പ്രതികാരം ചെയ്യാന്‍   ആഗ്രഹിക്കുന്നുവെന്ന് റൂബൻ ലോഫ്റ്റസ്-ചീക്ക്, ക്രിസ്റ്റൽ പാലസിനെതിരായ സെമി ഫൈനൽ വിജയത്തോടെ ബ്ലൂസ് റെഡ്സിനെതിരെ എഫ്എ കപ്പ് ഫൈനലിൽ ഏറ്റുമുട്ടും.വെംബ്ലി സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം പകുതിയിൽ മിഡ്‌ഫീൽഡർ തന്റെ ആദ്യ ക്ലബ് ഗോളിലൂടെ സ്‌കോറിങ്ങ് ആരംഭിച്ചിരുന്നു.താരത്തിനെ മത്സരശേഷം ടൂഷല്‍ പ്രശംസിക്കുകയുമുണ്ടായിരുന്നു.

” പാലസിനെതിരെ നടന്ന മത്സരം വളരെ പരുക്കന്‍ ആയിരുന്നു.ഇനി വരാനിരിക്കുന്ന മത്സരം ലിവര്‍പൂളിനോട് ബാക്കിയിരിക്കുന്ന കണക്കുകള്‍ വീട്ടാന്‍ ഞങ്ങള്‍ക്ക് ലഭിച്ച അവസരം ആണ്.” ലോഫ്റ്റസ്-ചീക്ക് മുഴുവൻ സമയ വിസിലിന് ശേഷം ഐടിവി സ്പോർട്ടിനോട് പറഞ്ഞു.കൂടാതെ പരിക്കുകള്‍കിടയില്‍ ജീവിതം വഴി മുട്ടിയപ്പോള്‍ തന്‍റെ ദൃഡനിശ്ചയം ഒന്ന് കൊണ്ട് മാത്രം ആണ് ചെല്‍സിയില്‍ തുടരാന്‍ കഴിഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment