European Football Foot Ball Top News

ലെസ്റ്ററിന് തോല്‍വി ; ബ്രൂണോ ഗുയിമാരേസിന്‍റെ ഇരട്ട ഗോളിന് നന്ദി പറഞ്ഞ് ന്യൂ കാസില്‍

April 18, 2022

ലെസ്റ്ററിന് തോല്‍വി ; ബ്രൂണോ ഗുയിമാരേസിന്‍റെ ഇരട്ട ഗോളിന് നന്ദി പറഞ്ഞ് ന്യൂ കാസില്‍

ന്യൂകാസിൽ യുണൈറ്റഡിന്റെ ബ്രൂണോ ഗുയിമാരേസ് തന്റെ കരിയറിലെ ആദ്യ ഹെഡ്ഡർ ഗോളിലൂടെ ഒരു മഹത്തായ സ്റ്റോപ്പേജ്-ടൈം വിജയം ടീമിന്  നേടി കൊടുത്തു.ആതിഥേയർ ഞായറാഴ്ച ലെസ്റ്റർ സിറ്റിയെ 2-1 ന് തോൽപ്പിച്ച് അവരുടെ പ്രീമിയർ ലീഗ് പദവി നിലനിർത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പ് ആണ്  നടത്തിയത്.ജയം മൂലം അവര്‍ പോയിന്റ്‌ പട്ടികയില്‍ ഒരു സ്ഥാനം കയറി പതിനാലാം പൊസിഷനില്‍ എത്തിയിട്ടുണ്ട്.ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ലെസ്റ്റര്‍ സിറ്റി ആകട്ടെ ഒന്‍പതാം സ്ഥാനത്തും.

ഒരു കോർണറിൽ നിന്ന് 19 മിനിറ്റില്‍ ലെസ്റ്റര്‍ ലീഡ് എടുത്ത് പ്രതീക്ഷ നല്‍കി എങ്കിലും 30 ആം മിനുട്ടില്‍ തന്നെ കീപ്പർ കാസ്പർ ഷ്മൈച്ചലിനെ മറികടന്ന് ഗുയിമാരേസ് സ്കോര്‍ സമനിലയാക്കി.95 ആം മിനുട്ടില്‍ ആണ് താരം തന്‍റെ രണ്ടാം ഗോള്‍ നേടിയത്.

 

 

 

Leave a comment

Your email address will not be published. Required fields are marked *