European Football Foot Ball Top News

നൂനസിന്റെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ച്ചയും ഇല്ലാതെ ബെന്‍ഫിക്ക

April 12, 2022

നൂനസിന്റെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ച്ചയും ഇല്ലാതെ ബെന്‍ഫിക്ക

150 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് നൽകിയാൽ ബെൻഫിക്ക വേനൽക്കാലത്ത് സ്ട്രൈക്കർ ഡാർവിൻ നുനെസിനെ കച്ചവടം ആക്കിയേക്കും.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വെസ്റ്റ് ഹാം യുണൈറ്റഡ് നല്‍കിയ 70 മില്യൺ യൂറോയുടെ ക്ലബ്-റെക്കോർഡ് ബിഡ് ബെന്‍ഫിക്ക നിരസിച്ചിരുന്നു.യുവ ഉറൂഗ്വായന്‍ താരം പല ഇംഗ്ലീഷ് ക്ലബുകളുടെയും സമ്മര്‍ ട്രാന്‍സഫര്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

ശനിയാഴ്ച ബെലെനെൻസിനെതിരായ 3-1 ലീഗ് വിജയത്തിലെ ഹാട്രിക്ക് ഉൾപ്പെടെ ഈ സീസണിൽ ബെൻഫിക്കയ്‌ക്കായി 36 മത്സരങ്ങളിൽ നിന്നായി ഉറുഗ്വേ ഇന്റർനാഷണൽ 31 ഗോളുകൾ നേടിയിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും ആണ് താരത്തിനെ സൈന്‍ ചെയ്യാനുള്ള റേസില്‍  മുന്നില്‍ ഉള്ളത്.ബെൻഫിക്ക തങ്ങളുടെ മുന്‍ താരം ആയ ജോ ഫെലിക്സിന് അത്ലറ്റിക്കോ മാഡ്രിഡ്‌ നല്‍കിയ റിലീസ് തുകയായ 126 മില്യണ്‍ യൂറോ എങ്കിലും നൂനസിനു  ലഭിക്കണം എന്ന ഉറച്ച തീരുമാനത്തില്‍ ആണത്രേ ബെന്‍ഫിക്ക.

 

Leave a comment