European Football Foot Ball Top News

നബീല്‍ ഫെകീറിനെ നിരീക്ഷിച്ച് അത്ലറ്റിക്കോ മാഡ്രിഡ്‌

April 12, 2022

നബീല്‍ ഫെകീറിനെ നിരീക്ഷിച്ച് അത്ലറ്റിക്കോ മാഡ്രിഡ്‌

സ്പാനിഷ് ടീമായ റയൽ ബെറ്റിസിനൊപ്പം ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രഞ്ച് അറ്റാക്കിംഗ് മിഡ്ഫീൽഡർ നബീൽ ഫെക്കിറിനെ സൈന്‍ ചെയ്യാന്‍ ലിഗ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് താൽപ്പര്യമുണ്ടെന്ന് ഫുട് മെർകാറ്റോ റിപ്പോര്‍ട്ട്‌.2019-ൽ ലിയോണിൽ നിന്ന് റയൽ ബെറ്റിസിൽ ചേർന്ന 28-കാരൻ, ഈ സീസണിൽ 39 മത്സരങ്ങളിൽ നിന്ന് 19 ഗോൾ പങ്കാളിത്തം നേടിയിട്ടുണ്ട്, കൂടാതെ അടുത്തിടെ 2026 വരെ കരാർ പുതുക്കുകയും ചെയ്തു.

രണ്ട് വർഷമായി റയൽ മാഡ്രിഡ് താരത്തെ പിന്തുടരുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ ഇതുവരെ കളിക്കാരന് ഒരു ഓഫര്‍ നല്‍കാന്‍ അവര്‍ താല്‍പ്പര്യപ്പെട്ടിട്ടില്ല.ഫെകിറിന്റെ റിലീസ് ക്ലോസ് നിലവിൽ 100 മില്യൺ യൂറോ ആയത് ആണ് കാരണം.ഈ അടുത്ത് നടന്ന അഭിമുഘത്തില്‍ ബെറ്റിസ്‌ കൂടുതല്‍ കളിക്കാരെ കൊണ്ടുവരുമെന്നും അതിനാല്‍ ക്ലബുമായി പ്രോജക്ടില്‍ ഏര്‍പ്പെടാന്‍ താല്‍പര്യം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a comment