European Football Foot Ball Top News

ആത്മവിശ്വാസ കൊടുമുടിയില്‍ സാവിയും കൂട്ടരും

April 7, 2022

ആത്മവിശ്വാസ കൊടുമുടിയില്‍ സാവിയും കൂട്ടരും

വ്യാഴാഴ്ച വൈകുന്നേരം ക്വാർട്ടർ ഫൈനൽ ടൈയുടെ ആദ്യ പാദത്തിനായി ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ടിലേക്ക് പോകുമ്പോൾ യൂറോപ്പ ലീഗ് കപ്പിന് ഒരു പടി കൂടി അടുക്കാന്‍ ബാഴ്സലോണ ശ്രമിക്കും.കറ്റാലൻ വമ്പന്മാർ അവസാന 16-ൽ ഗലാറ്റസരെയ്‌ക്കെതിരെ 2-1 ന് അഗ്രഗേറ്റ് വിജയം നേടിയിട്ടാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.ഫ്രാങ്ക്ഫുട്ട് ആണെങ്കില്‍ രണ്ടു പാദത്തിലും കൂടി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് റയല്‍ ബെറ്റിസിനെതിരെ വിജയം നേടിയത്.

ഗലാറ്റസറേയ്‌ക്കെതിരേയുള്ള മത്സരം വളരെ ബുദ്ധിമുട്ട് ഏറിയതായിരുന്നു എങ്കിലും സാവിയുടെ കീഴില്‍ ബാഴ്സ മികച്ച രീതിയില്‍ കളി നിയന്ത്രണത്തില്‍ ആക്കാന്‍ പാടുപെട്ടു.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ മടക്കിയത് അവര്‍ക്ക് മികച്ച ആത്മവിശ്വാസം ആണ് നല്‍കിയത്.കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രതിരോധ നിരക്ക്  പേര് കേട്ട സെവിയക്കെതിരെയും ഒരു ഗോളിന് ബാഴ്സ  ജയം നേടിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *