യുസിഎല്‍ നിലനിര്‍ത്താന്‍ ചെല്‍സി ,പകരം വീട്ടാന്‍ റയലിന് പറ്റിയ സന്ദര്‍ഭം
2020-21 ചാമ്പ്യൻസ് ലീഗ് സെമി ഫൈനലുകളുടെ ആവർത്തനത്തിൽ, ചെൽസിയും റയൽ മാഡ്രിഡും ഇപ്പോൾ ഈ വർഷത്തെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊമ്പുകോർക്കുന്നു.ആദ്യ പാദം ബുധനാഴ്ച രാത്രി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്നു.ലീഗ് 1 ചാമ്പ്യന്മാരായ ലിലെയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് തോമസ് ടുച്ചലിന്റെ ടീം ക്വാർട്ടറിലെത്തിയത്.

സാന്റിയാഗോ ബെർണാബ്യൂ കാണികൾക്ക് മുന്നിൽ ഒരു അത്ഭുതകരമായ തിരിച്ചുവരവിലൂടെ പിഎസ്ജിയെ തകര്‍ത്ത റയല്‍ മാഡ്രിഡ് തങ്ങളെ എന്ത് കൊണ്ട് യൂറോപ്യന്‍ കിങ്ങ്സ് എന്ന് വിളിക്കുന്നു എന്നത് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.കഴിഞ്ഞ തവണ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയോട് 2-0 ന് തോറ്റത്തിന്‍റെ പകരം വീട്ടലും റയലിന് നടത്താന്‍ പറ്റിയ സന്ദര്‍ഭം ആണിത്.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.