European Football Foot Ball Top News

ഡിബ്രൂയ്ന സിറ്റിയുടെ രക്ഷകന്‍ ആയി അവതരിച്ചു

April 6, 2022

ഡിബ്രൂയ്ന സിറ്റിയുടെ രക്ഷകന്‍ ആയി അവതരിച്ചു

ചൊവ്വാഴ്ച രാത്രി എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി 1-0ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി.പെപ് ഗ്വാർഡിയോളയുടെ ടീമിന് തന്‍റെ ബോക്സിനു അടുത്ത് ഒട്ടും തന്നെ സ്പേസ് നല്‍കില്ല എന്ന തീരുമാനത്തില്‍ ഉറച്ച അത്ലറ്റിക്കോ ഉറച്ച പ്രതിരോധം ആണ് കാഴ്ച്ചവച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മാൻ സിറ്റി അത്‌ലറ്റി പ്രതിരോധത്തിൽ സമ്മർദ്ദം ചെലുത്തി, ഇടവേളയ്ക്ക് ശേഷം ഒന്ന് രണ്ടു തവണ അത്ലറ്റിക്കോ പ്രതിരോധത്തെ സിറ്റി നല്ല രീതിയില്‍ പരീക്ഷണം നടത്തി.68-ാം മിനിറ്റിൽ ഗ്വാർഡിയോള ഫോഡനെ കൊണ്ടുവന്നു, ഇംഗ്ലണ്ട് ഇന്റർനാഷണൽ തൽക്ഷണം തന്നെ ബ്രൂയ്നക്ക് പാസ് നല്‍കി,അത് ഗോളാക്കി മാറ്റാന്‍ സഹായിച്ചു.രണ്ട് ടീമുകളും അടുത്ത ബുധനാഴ്ച വാൻഡ മെട്രോപൊളിറ്റാനോയിൽ നിർണ്ണായകമായ രണ്ടാം പാദത്തിനായി വീണ്ടും ഏറ്റുമുട്ടും.

Leave a comment

Your email address will not be published. Required fields are marked *