Foot Ball ISL Top News

ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ നീട്ടി

April 4, 2022

ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ നീട്ടി

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ കരാർ മൂന്ന് വർഷത്തേക്ക് കൂടി  നീട്ടിയതായി പ്രഖ്യാപിച്ചു. ഐഎസ്‌എൽ 2021/22 സീസണില്‍  പെനാൽറ്റിയിൽ ഫൈനൽ തോറ്റതിന് ശേഷം ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനെ നിലനിർത്തുന്നത്.ഏറ്റവും കൂടുതൽ മത്സരങ്ങൾ (26) ബ്ലാസ്റ്റേഴ്‌സിനെ ഇതിനകം നിയന്ത്രിചിരിക്കുന്നതും അദ്ദേഹം തന്നെ.

കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതുമുതൽ, ഇവാൻ ക്ലബ്ബിന്റെ കളിശൈലിയിൽ പരിവർത്തനപരമായ സ്വാധീനം ചെലുത്തി, ടീമിനെ മൂന്നാം ഐഎസ്എൽ ഫൈനൽ മത്സരത്തിലേക്ക് നയിച്ചു.ഇവാന്റെ ചുമതലയുള്ള ആദ്യ സീസണിൽ, ക്ലബ് ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് 10-മത്സരത്തിലെ അപരാജിത റണ്‍ നടത്തി.ക്ലബ്ബ് അതിന്റെ ഏറ്റവും ഗോളുകളും ഏറ്റവും കൂടുതല്‍ പോയിന്റുകളും ഏറ്റവും കൂടുതൽ വിജയങ്ങൾ, കുറഞ്ഞ തോൽവികൾ എന്നിവയും രേഖപ്പെടുത്തിയത് ഇവാന്റെ കീഴില്‍ ആയിരുന്നു.യുവ താരങ്ങളെ പ്രൊമോട്ട് ചെയ്യാനും അദ്ദേഹം മറന്നില്ല.

Leave a comment