European Football Foot Ball Top News

ലാലിഗയില്‍ ഇന്ന്

April 3, 2022

ലാലിഗയില്‍ ഇന്ന്

ലാലിഗയില്‍ ഇന്ന് പോയിന്റ്‌ പട്ടികയില്‍ അടിത്തട്ടില്‍ കഴിയുന്ന രണ്ടു ടീമുകള്‍ ആയ റയോ വലക്കാനോയും ഗ്രനാഡയും പരസ്പരം ഏറ്റുമുട്ടും.ഒരു വിജയം മാത്രമാണ് കഴിഞ്ഞ അഞ്ചു  മത്സരങ്ങളില്‍ ഗ്രനാഡ നേടിയിട്ടുള്ളത് എങ്കില്‍ റയോ വലക്കാനോ ഒന്നും തന്നെ നേടിയിട്ടില്ല. വലക്കാനോ  പട്ടികയില്‍ ആദ്യ പകുതിയില്‍ ഉള്‍പ്പെടാന്‍ പൊരുതുമ്പോള്‍ ഗ്രനാഡ റിലഗേഷന്‍ സോണില്‍ നിന്നും രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ ആണ്.

ലാലിഗയിലെ മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍ സമയം പത്ത് മണിക്ക് വലന്‍സിയ കാഡിസിനെ നേരിടും.കാഡിസിനെ മെസ്റ്റല്ലയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ലാ ലിഗയിലെ തങ്ങളുടെ അപരാജിത ഫോം അഞ്ച് മത്സരങ്ങളിലേക്ക് നീട്ടാനാണ് വലൻസിയ ശ്രമിക്കുന്നത്. വിയാറിയലിനെതിരെ 1-0 ന് ജയിച്ച് കാഡിസ് തങ്ങളുടെ മുന്നില്‍ ഉള്ള തരംതാഴ്ത്തല്‍ ദുരന്തത്തില്‍ നീന്തികയറാന്‍ ശ്രമിക്കുകയാണ്.

Leave a comment