European Football Foot Ball Top News

യുവ പോര്‍ച്ചുഗീസ് താരം മാനെക്ക് പകരക്കാരന്‍ ആയേക്കും

April 1, 2022

യുവ പോര്‍ച്ചുഗീസ് താരം മാനെക്ക് പകരക്കാരന്‍ ആയേക്കും

ഫുൾഹാം താരം ഫാബിയോ കാർവാലോ ലിവർപൂളിൽ സാഡിയോ മാനെയ്ക്ക് ദീർഘകാല പകരക്കാരനാകുമെന്ന് അലൻ ഹട്ടൺ.ഏതെങ്കിലും സീനിയര്‍ താരങ്ങള്‍ ക്ലബ് വിട്ടാല്‍ തങ്ങളെ സ്വയം സജ്ജരായി നിര്‍ത്താന്‍ ആണ് ലിവര്‍പൂള്‍ ഉദ്ദേശിക്കുന്നത് എന്ന്  ഫുട്ബോൾ ഇൻസൈഡറിനോട്  സംസാരിച്ച മുൻ സ്കോട്ട്‌ലൻഡ് ഡിഫൻഡർ വെളിപ്പെടുത്തി.ഒരു ഫ്രീ ട്രാൻസ്ഫറിൽ 19 കാരനായ കാർവാലോയെ  ലിവർപൂൾ സൈൻ ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

“ലിവർപൂളിനെക്കുറിച്ച് എനിക്ക് ഇഷ്ട്ടം എന്തെന്ന് വെച്ചാല്‍ ലോകോത്തര ഫ്രന്റ്‌ ലൈനപ്പ് ഉണ്ടെകിലും അവര്‍ കൂടുതല്‍ സൈനിങ്ങുകള്‍ നടത്തുന്നു.ഡയസ്, ജോട്ട, കാർവാലോ എന്നീ യുവ നിരയെ കൊണ്ടുവന്ന് ടീമില്‍ കൂടുതല്‍ സന്തുലിതാവസ്ഥ കൊണ്ട് വരുന്നു.അതിനാല്‍ ക്ലബ്‌ ആര്‍ക്കും താങ്ങി നിര്‍ത്തേണ്ട അവസ്ഥയില്ല.ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വന്നേക്കും ” ഹട്ടൺ ഫുട്ബോൾ ഇൻസൈഡറിനോട്‌ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *