European Football Foot Ball Top News

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബാഴ്‌സലോണയിലേക്ക് എജന്റ്റ് ജോർജ് മെൻഡസ് വാഗ്ദാനം ചെയ്തെന്ന് റിപ്പോര്‍ട്ട്‌

March 28, 2022

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബാഴ്‌സലോണയിലേക്ക് എജന്റ്റ് ജോർജ് മെൻഡസ് വാഗ്ദാനം ചെയ്തെന്ന് റിപ്പോര്‍ട്ട്‌

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുൻ ക്ലബ് റയൽ മാഡ്രിഡിന്റെ ചിരവൈരികളായ ബാഴ്‌സലോണയിലേക്ക് ആവേശകരമായ നീക്കം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. സ്പാനിഷ് ഔട്ട്‌ലെറ്റ് എൽ നാസിയോണൽ പറയുന്നതനുസരിച്ച്, സൂപ്പർ ഏജന്റ് ജോർജ്ജ് മെൻഡസ് കറ്റാലൻ ഭീമന്മാർക്ക് റൊണാള്‍ഡോയേ ഓഫര്‍ ചെയ്തെന്നു റിപ്പോര്‍ട്ട്‌.

ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് 7-ാം നമ്പർ ഓൾഡ് ട്രാഫോർഡിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. അതിനാൽ, മറ്റൊരു വലിയ നീക്കം ആണ്  പോർച്ചുഗീസ് സൂപ്പർസ്റ്റാറിന്റെ മനസ്സില്‍.ബാഴ്സയുടെ  മുൻ‌ഗണനാ ലക്ഷ്യമായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ എർലിംഗ് ഹാലാൻഡിന് മികച്ച ഒരു ഓപ്ഷന്‍ ബി ആയിരിക്കും റൊണാള്‍ഡോ.മറുവശത്ത്, റൊണാൾഡോ, സാവി ഹെർണാണ്ടസിന്റെ ടീമിന് വലിയ തുക നഷ്ട്ടപ്പെടുതാനും സാധ്യതയില്ല.സാലറി കുറക്കാന്‍ താരം തയ്യാറാണ് എന്നും എൽ നാഷണൽ പറയുന്നുണ്ട്.

Leave a comment