സ്കോട്ട്ലൻഡ് പരമ്പരയ്ക്കായി ന്യൂസിലാൻഡ് ജൂലൈയിൽ പറക്കും
ഈ വർഷം ജൂലൈയിൽ രണ്ട് ടി20 മത്സരങ്ങൾക്കും ഏക ഏകദിനത്തിനുമായി സ്കോട്ട്ലൻഡിലേക്ക് പറക്കാനൊരുങ്ങി ന്യൂസിലാൻഡ്. ജൂലൈ 27, 29, 31 തീയതികളിൽ എഡിൻബർഗിലെ ഗ്രെഞ്ചിലാണ് എല്ലാ മത്സരങ്ങളു നടക്കുകയെന്ന് സ്കോട്ട്ലൻഡ് ബോർഡ് അറിയിച്ചു.
യുഎഇയിൽ നടന്ന ടി20 ലോകകപ്പിലാണ് ന്യൂസിലൻഡും സ്കോട്ട്ലൻഡും അവസാനമായി ഏറ്റുമുട്ടിയത്. സ്കോട്ട്ലൻഡിന്റെ ആവേശകരമായ പ്രകടനത്തിനിടയിലും കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള കിവീസ് പടയ്ക്കൊപ്പമായിരുന്നു വിജയം.
ബ്ലാക്ക് ക്യാപ്സിന് സ്കോട്ട്ലൻഡ് സന്ദർശിക്കാനുള്ള മികച്ച അവസരമാണിതെന്ന് ന്യൂസിലൻഡിന്റെ മുഖ്യ പരിശീലകൻ ഗാരി സ്റ്റെഡ് പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ സ്കോട്ട്ലൻഡ് ഒരു ക്രിക്കറ്റ് രാഷ്ട്രമായി മെച്ചപ്പെടുകയും അന്താരാഷ്ട്ര ക്രിക്കറ്റിൽ ശക്തിയായി വികസിക്കുകയും ചെയ്യുന്നതിനാണ് നാം സാക്ഷ്യംവഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.