ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, ഐപിഎല്‍ കാണാൻ സ്റ്റേഡിയത്തിലെത്താം
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സ്റ്റേഡിയങ്ങളില്‍ കാണികൾക്ക് പ്രവേശനം ഉണ്ടാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ കൊവിഡ്-19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് 25 ശതമാനം കാണികള്‍ക്ക് മാത്രമാവും പ്രവേശനമുണ്ടാവുക.
2022 ഐപിഎൽ മാർച്ച് 26 മുതൽ വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കും. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മുംബൈ, നവി മുംബൈ, പുനെ എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായാണ് ലീഗ് ഘട്ടത്തിലെ 70 മത്സരങ്ങള്‍ നടക്കുന്നത്. 20 മത്സരങ്ങൾ വാങ്കഡെ സ്റ്റേഡിയത്തിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും നടക്കും. ബാക്കി 15 മത്സരങ്ങൾ ബ്രാബോൺ സ്റ്റേഡിയത്തിലും പൂനെയിലെ എംസിഎ ഇന്റർനാഷണൽ സ്റ്റേഡിയത്തിലുമായിരിക്കും അരങ്ങേറുക.
ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്പന ഇന്ന് www.iplt20.com എന്ന ഓദ്യോഗിക വെബ്സൈറ്റ് വഴി ആരംഭിച്ചിട്ടുണ്ട്.