ഇത്തവണ ഐപിഎൽ പ്ലേഓഫിൽ പഞ്ചാബ് ഉണ്ടാകുമെന്ന് ആകാശ് ചോപ്ര, ഓറഞ്ച് ക്യാപ് ശിഖർ ധവാന്
ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിന് കൊടികയറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇത്തവണ ആരു കിരീടം നേടുമെന്ന പ്രവചനങ്ങൾ വരെ വന്നുതുടങ്ങി. എന്നാൽ 2022 പതിപ്പിൽ ശിഖർ ധവാൻ ഓറഞ്ച് ക്യാപ്പ് നേടിയേക്കുമെന്ന് അഭിപ്രായമാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്രയ്ക്കുള്ളത്.
മാത്രമല്ല ഈ സീസണിൽ പഞ്ചാബ് കിംഗ്സ് പ്ലേ ഓഫിന് യോഗ്യത നേടുമെന്നും ചോപ്ര വിശ്വസിക്കുന്നു. മെഗാ ലേലത്തിൽ ഒരു കൂട്ടം നല്ല കളിക്കാരെ ടീമിലെത്തിക്കാൻ സാധിച്ചതാണ് പഞ്ചാബിനെ പ്ലേഓഫിലെത്തിക്കാൻ പ്രാപ്തമാക്കുന്ന കാര്യം. വിക്കറ്റ് വേട്ടയിൽ പർപ്പിൾ ക്യാപ്പിനായി കസിഗോ റബാഡയും മുൻപന്തിയിലുണ്ടാകുമെന്നും ആകാശ് ചോപ്ര.
ലേലത്തിന് മുന്നോടിയായി മായങ്ക് അഗർവാളിനെയും അർഷ്ദീപ് സിങിനെയും മാത്രം നിലനിർത്തിയ പഞ്ചാബ് ശക്തമായ സ്ക്വാഡ് കെട്ടിപ്പെടുക്കുന്നതിലാണ് ശ്രദ്ധകൊടുത്തത്.