European Football Foot Ball Top News

വിന്‍റര്‍ സൈനിംഗ് ലൂയിസ് ഡയസ് ലിവര്‍പൂള്‍ സാഹചര്യവുമായി പൊരുത്തപ്പെട്ടെന്നു ക്ലോപ്പ്

March 23, 2022

വിന്‍റര്‍ സൈനിംഗ് ലൂയിസ് ഡയസ് ലിവര്‍പൂള്‍ സാഹചര്യവുമായി പൊരുത്തപ്പെട്ടെന്നു ക്ലോപ്പ്

ജനുവരിയിൽ പോർട്ടോയിൽ നിന്ന് ലിവര്‍പൂളില്‍ ചേര്‍ന്ന ശേഷം ലൂയിസ് ഡയസ് ഇംഗ്ലീഷ് ഫുട്ബോളുമായി എങ്ങനെ പൊരുത്തപ്പെട്ടു എന്നതിനെക്കുറിച്ച് ലിവർപൂൾ ബോസ് ജർഗൻ ക്ലോപ്പ് ഒരു ഉൾക്കാഴ്ച നൽകി.വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ 49 മില്യൺ പൗണ്ടിന്റെ ഇടപാടിലാണ് കൊളംബിയൻ താരം ലിവർപൂളിൽ ചേർന്നത്.ക്ലോപ്പിന്റെ അഭിപ്രായത്തിൽ, താരം വളരെ പെട്ടെന്ന് തന്നെ ടീമിനോട്‌ പൊരുത്തപ്പെട്ടിരിക്കുന്നു.

റെഡ്സിനായി ഇതുവരെ 12 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടി. അവന്റെ വേഗതയും ഡ്രിബ്ലിംഗും വര്‍ക്ക്‌ റേറ്റും ലിവര്‍പൂളില്‍ ഇതിനകം തന്നെ ഹിറ്റ്‌ ആയി മാറിയിരിക്കുന്നു.ഫോർവേഡിന്റെ ആത്മവിശ്വാസവും സ്വാഭാവികമായ കഴിവുമാണ് ഇതിനു കാരണം എന്ന് ക്ലോപ്പ് വിശ്വസിക്കുന്നു.ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ടീമില്‍ തനിക്ക് പറ്റിയ ഒരിടം കണ്ടെത്തുക എന്നത് ചെറിയ കാര്യം അല്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.

 

Leave a comment