European Football Foot Ball Top News

സലയുമായുള്ള കരാര്‍ പ്രശ്നം ലിവര്‍പൂളിനെ ഗുരുതരമായി ബാധിച്ചേക്കും

March 23, 2022

സലയുമായുള്ള കരാര്‍ പ്രശ്നം ലിവര്‍പൂളിനെ ഗുരുതരമായി ബാധിച്ചേക്കും

റെഡ്സുമായുള്ള കരാർ തർക്കത്തിനിടയിൽ മുഹമ്മദ് സലാ അടുത്തിടെ മികച്ച പ്രകടനം നടത്തുന്നില്ല എന്ന് ലിവർപൂൾ ഇതിഹാസം ജോൺ ആൽഡ്രിഡ്ജ്.ഈ സീസണിൽ യുർഗൻ ക്ലോപ്പിന്റെ ടീമിൽ മികച്ച ഫോമിലാണ് സലാ. ക്ലബ്ബിനായി ഇതുവരെയുള്ള  36 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളും 10 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

 

“കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ മുഹമ്മദ് സലായുടെ കരാർ സാഹചര്യം അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.അദ്ദേഹത്തിന്‍റെ  കളി തീരെ പ്രശംസനീയം അല്ല.മാനേജര്‍ക്കും അത് പോലെ ക്ലബ് മാനേജ്മെന്റിനും താരത്തെ പിടിച്ചു നിര്‍ത്തണം എന്നുണ്ട്.അത്രയും വേഗം അത് ചെയ്യണം.ഇനിയുള്ള മര്‍മപ്രധാനമായ ഗെയിമുകളില്‍ ലിവര്‍പൂളിന് അവരുടെ മികച്ച താരത്തിന്‍റെ പൂര്‍ണ പിന്തുണ ആവശ്യമുണ്ട്.അതിനാല്‍ എത്രയും പെട്ടെന്ന് കരാറില്‍ ഏര്‍പ്പെടുക.”    ജോൺ ആൽഡ്രിഡ്ജ് പറഞ്ഞു.

Leave a comment