Cricket IPL IPL-Team Top News

കെഎൽ രാഹുലിന്റെ ക്യാപ്ൻസിയിലെ വൈദഗ്ധ്യം തെളിയിക്കാനുള്ള മികച്ച അവസരമാണ് ലഖ്‌നൗവിലേതെന്ന് മുൻ ഇന്ത്യൻ താരം

March 21, 2022

author:

കെഎൽ രാഹുലിന്റെ ക്യാപ്ൻസിയിലെ വൈദഗ്ധ്യം തെളിയിക്കാനുള്ള മികച്ച അവസരമാണ് ലഖ്‌നൗവിലേതെന്ന് മുൻ ഇന്ത്യൻ താരം

ആൻഡി ഫ്‌ളവറിനെ മുഖ്യ പരിശീലകനായും മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ഗൗതം ഗംഭീറിനെ ടീമിന്റെ മെന്ററായും ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നിയമിച്ചതിനാൽ കെഎൽ രാഹുലിന് തന്റെ കഴിവുകൾ കുറ്റമറ്റ രീതിയിൽ വികസിപ്പിക്കാനും നടപ്പിലാക്കാനും അവസരമുണ്ടെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

2022 മാർച്ച് 26 ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ പുത്തൻ ടീമായ ലഖ്‌നൗവിനെ നയിക്കുക എന്ന ദൌത്യമാണ് കെഎൽ രാഹുലിന് ഇത്തവണയുള്ളത്. നേരത്തെ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായിരുന്ന താരത്തെ ഗാ ലേലത്തിന് മുന്നോടിയായുള്ള ഡ്രാഫ്റ്റിലൂടെയാണ് എൽഎസ്ജി ടീമിലെത്തിച്ചത്.

ഈ ഐ‌പി‌എൽ സീസണിൽ ബാറ്റ്‌സ്‌മാൻ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും രാഹുലിന്റെ ചുമതലകൾ ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാകുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ക്യാപ്റ്റൻ തന്റെ കഴിവുകൾ പൂർണതയിൽ പ്രകടിപ്പിക്കാനുള്ള അവസരമായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി കെഎൽ രാഹുലിന് സ്വയം സ്ഥാപിക്കാനും തന്റെ വൈദഗ്ധ്യം തെളിയിക്കാനുമുള്ള മികച്ച അവസരമാണെന്നും ചോപ്ര പറയുന്നു. മാർച്ച് 28 തിങ്കളാഴ്ച്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസുമായാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ആദ്യ മത്സരം.

Leave a comment