മൊയീൻ അലി എത്താൻ വൈകുന്നു, ചെന്നൈക്ക് തലവേദന
സൂപ്പർ കിംഗ്സിന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി ഐപിഎല്ലിനായി എത്താൻ വൈകിയേക്കും. വിസ പ്രശ്നങ്ങളെ തുടർന്നാണ് താരം ടീമിനൊപ്പം ചേരാൻ വൈകുന്നത്. യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അനുമതിക്കായി താരം ഇപ്പോൾ കാത്തിരിക്കുകയാണ്.
ഇതേതുടർന്ന് ഇംഗ്ലീഷ് ഓൾറൗണ്ടറിന് ഐപിഎല്ലിലെ ആദ്യ മത്സരം നഷ്ടമായേക്കും. കഴിഞ്ഞ മാസം നടന്ന മെഗാ ലേലത്തിന് മുമ്പ് 8 കോടി രൂപയ്ക്കാണ് നാല് തവണ ജേതാക്കളായ എംഎസ് ധോണിയുടെ ചെന്നൈ അലിയെ നിലനിർത്തിയത്.
ഇന്ത്യയിൽ സ്ഥിരം സന്ദർശകനായ മൊയീൻ ഉടൻ തന്നെ വിസ ക്ലിയറൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും കഴിഞ്ഞ മാസം മുതൽ ആരംഭിച്ച സിഎസ്കെ ക്യാമ്പിലേക്ക് താരത്തിന് ഉടൻ ചേരാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിന്റെ കോച്ചിംഗ് സ്റ്റാഫിലെ അംഗമായ അബ്ദുൾ നയീമും യുകെയിൽ അനിശ്ചിതത്വത്തിലാണ്.
മിഥുൻ മാൻഹാസിനൊപ്പം ടൈറ്റൻസ് അവരുടെ കോച്ചിംഗ് സെറ്റപ്പിൽ അംഗങ്ങളായി തിരഞ്ഞെടുത്ത രണ്ട് അംഗങ്ങളിൽ ഒരാളാണ് നയിം. എന്നിരുന്നാലും ഇന്ത്യയിലേക്ക് വിമാനം കയറുന്നതിന് മുമ്പ് യുകെയിലെ തന്റെ യാത്രാ രേഖകളുടെ ക്ലിയറൻസിനായി നെയിം കാത്തിരിക്കുകയാണ്.