സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കായുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു
ഈ മാസം നടക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കായുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. 25 അംഗ സ്ക്വാഡാണ് പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സീസൺ ഐഎസ്എല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിപി സുഹൈറാണ് ടീമിലെ എക മലയാളി താരം. പരിക്കിന്റെ പിടിയിലുള്ള സഹൽ അബ്ദുൾ സമദും ഒപ്പം ആഷിഖ് കുരുണിയനും ടീമിലിടം നേടാനായിട്ടില്ല.
ജീക്സൺ, ഗിൽ എന്നിവർക്ക് ഒപ്പം ഡിഫൻഡർ ഹോർമിപാമുമാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ടീമിലിടം പിടിച്ചിരിക്കുന്ന മറ്റു താരങ്ങൾ. ഇന്ത്യൻ ഫുട്ബോൾ ടീം ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളാകും കളിക്കുക. മാർച്ച് 23, മാർച്ച് 26 തീയതികളിൽ യഥാക്രമം ബഹ്റൈനും ബെലാറസിനെയും ഇന്ത്യ നേരിടും.