എഫ്എ കപ്പിൽ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം, സെമിയിൽ നേർക്കുനേർ ഏറ്റുമുട്ടും
എഫ്എ കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ കടന്ന് കരുത്തൻമാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും. സിറ്റി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് സതാംപ്ടണെ തകര്‍ത്താണ് അവസാന നാലിൽ എത്തിയത്. അതേസമയം ഏകപക്ഷീയമായ ഒരു ഗോളിന് നോട്ടിൻഹാം ഫോറസ്റ്റിനെ മറികടന്നാണ് ചെമ്പട സെമി പ്രവേശനം നേടിയത്.
എവര്‍ട്ടണിനെ അട്ടിമറിച്ച് ക്രിസ്റ്റല്‍ പാലസും സെമി യോഗ്യത നേടിയിട്ടുണ്ട്. നേരത്തെ തന്നെ മിഡിൽസ്ബർഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ചെൽസി സെമി ഫൈനലിൽ കടന്നിരുന്നു. അവസാന നാലിൽ ലിവർപൂളും സിറ്റിയും നേർക്കുനേർ വരുമ്പോൾ ലിവർപൂളിന്റെ എതിരാളി മാഞ്ചസ്റ്റർ സിറ്റിയാണ്.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വേണ്ടി റഹിം സ്റ്റെര്‍ലിങ്, കെവിന് ഡിബ്രൂയിനെ, ഫില്‍ ഫോഡന്, റിയാദ് മഹ്റെസ് എന്നിവരാണ് വല കുലുക്കിയത്. അതേസമയം അയ്മെറിക്ക് ലാപ്പോര്ട്ടെയുടെ സെല്‍ഫ് ഗോളാണ് സതാംപ്ടണ് ഒരു ഗോൾ സമ്മാനിച്ചത്. എന്നാൽ നോട്ടിൻഹാം ഫോറസ്റ്റിനെതിരെ രണ്ടാം നിര ടീമിനെ അണിനിരത്തിയ യുർഗൻ ക്ലോപ്പിന് 78-ാം മിനിറ്റില്‍ ഡിയാഗോ ജോട്ടാണ് വിജയഗോൾ കണ്ടെത്തിയത്.