ശരാശരി പ്രകടനങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഇന്റര്‍
തങ്ങളുടെ നഗര എതിരാളികൾ ആയ എസി മിലാനെതിരെ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്ന ഇന്റർ മിലാൻ ശനിയാഴ്ച വൈകുന്നേരം സാൻ സിറോയിലേക്ക് ഫിയോറന്റീനയെ സ്വാഗതം ചെയ്യുന്നു.ലീഡർമാരായ മിലാന് പിന്നില്‍ നാല് പോയിന്റ് പിന്നില്‍ ആണ് നിലവില്‍ ഒരു മത്സരം കുറവ് കളിച്ച ഇന്റര്‍.ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

മിഡ്-ടേബിൾ ടോറിനോയുമായുള്ള കഴിഞ്ഞ ആഴ്ചയിലെ 1-1 സമനില അവരുടെ കിരീട സാധ്യതകള്‍ക്ക് ഏറെ മങ്ങല്‍ ഏല്‍പ്പിച്ചു.കൂടാതെ അവസാന ആറ് ലീഗ് മത്സരങ്ങളില്‍ ഒരു ജയം മാത്രം ആണ് ഇന്ററിന്റെ സമ്പാദ്യം.ലിവർപൂളിനെതിരായ തോൽവി കാരണം യുറോപ്പ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും നിരാശ മാത്രമാണ് ഇന്ററിന് ലഭിച്ചത്.എന്നിരുന്നാലും, ഈ സീസണിൽ സീരി എയിലെ ഹോം ഗെയിമുകളിൽ മികച്ച റെക്കോര്‍ഡ് ആണ് ഇന്ററിന് ഉള്ളത് എന്നത് മാനേജര്‍ സിമോൺ ഇൻസാഗിക്ക് ഏറെ ആശ്വാസം പകരുന്നു.