Cricket Cricket-International Top News

ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ വനിതാ താരമെന്ന റെക്കോർഡ് ഇനി ജുലൻ ഗോസ്വാമിക്ക്

March 12, 2022

author:

ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ വനിതാ താരമെന്ന റെക്കോർഡ് ഇനി ജുലൻ ഗോസ്വാമിക്ക്

അമ്പത് ഓവർ ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളറെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ ഇതിഹാസം ജുലൻ ഗോസ്വാമി. ലോകകപ്പ് കരിയറിൽ ഇപ്പോൾ 40 വിക്കറ്റ് വീഴ്ത്തി 39 വിക്കറ്റ് നേടിയ ലിൻ ഫുൾസ്റ്റണിനെ മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

May be an image of ‎2 people and ‎text that says "‎המץ GOSWAMI មន JHUAN JHULAN AS INDIA บา กา INDIA Mo-T WICKETS AT ICC WOMEN'S WORLD CUPS ICC WOMEN'S CRICKET WORLD CUP NEW ZEALAND 2022‎"‎‎

ഗോസ്വാമി ഇപ്പോൾ ഇന്ത്യൻ ടീമിനായി തന്റെ അഞ്ചാം ലോകകപ്പാണ് കളിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് ഗോസ്വാമിക്കുള്ളത് എന്നതും ശ്രദ്ധേയമാണ്. 39 കാരിയയ പേസ് ബോളർ ഇന്ത്യക്കായി ലോകകപ്പ് ക്രിക്കറ്റിൽ 31 മത്സരങ്ങളിലാണ് ജേഴ്‌സിയണിഞ്ഞിരിക്കുന്നത്. 20.77 ശരാശരിയിലാണ് 40 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരിക്കുന്നത്.

ഇന്നു നടന്ന ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 155 റൺസിന് തകർത്ത് ഇന്ത്യ മുന്നോട്ടു കുതിക്കുകയാണ്. സ്‌മൃതി മന്ദാനയുടെയും ഹര്‍മന്‍പ്രീത് കൗറിന്റെയും മികവിൽ ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 40.3 ഓവറില്‍ 162 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

Leave a comment