Cricket IPL Top News

മികച്ച ക്യാപ്റ്റനാകാനുള്ള എല്ലാത്തരം കഴിവുകളും പാണ്ഡ്യയ്ക്കുണ്ടെന്ന് വിക്രം സോളങ്കി

March 10, 2022

author:

മികച്ച ക്യാപ്റ്റനാകാനുള്ള എല്ലാത്തരം കഴിവുകളും പാണ്ഡ്യയ്ക്കുണ്ടെന്ന് വിക്രം സോളങ്കി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി ഹാർദിക് പാണ്ഡ്യ തിളങ്ങുമെന്ന് ആരാധകര്‍ക്ക് ഉറപ്പുനല്‍കി ക്രിക്കറ്റ് ഡയറക്‌ടര്‍ വിക്രം സോളങ്കി. ടീമിനെ മുന്നിൽ നിന്നും നയിക്കാൻ ആവശ്യമായ എല്ലാ ഗുണങ്ങളും പാണ്ഡ്യയ്ക്കുണ്ടെന്നും സോളങ്കി അഭിപ്രായപ്പെട്ടു.

ഐപിഎൽ കരിയറിൽ ഇതുവരെ മുംബൈ ഇന്ത്യൻസിന് വേണ്ടി മാത്രം കളിച്ചിട്ടുള്ള 28-കാരനെ മെഗാ ലേലത്തിന് മുമ്പുള്ള ഡ്രാഫ്റ്റുകളിൽ ടൈറ്റൻസ് 15 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. മെഗാതാരലേലത്തിന് മുമ്പ് ഹര്‍ദിക്കിനെ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിക്കുകയായിരുന്നു.

എംഎസ് ധോണി, വിരാട് കോലി, രോഹിത് ശർമ്മ എന്നിവർക്ക് കീഴിലുള്ള ഹാർദിക് പാണ്ഡ്യയുടെ കളി പരിചയവും ടൂർണമെന്റിൽ താരത്തിന് ഗുണം ചെയ്യുകയും ചെയ്യുമെന്നും വിക്രം സോളങ്കി അഭിപ്രായപ്പെട്ടിട്ടുണ്ട്. മുംബൈയിലെ വാംഖഢെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് 2022 ഐപിഎല്ലിന് കൊടികയറുക.

ഹാർദിക് പാണ്ഡ്യയുടെ കീഴിൽ ഇറങ്ങുന്ന ഗുജറാത്ത് ടൈറ്റൻസിന് മാർച്ച് 28-ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിവാണ് ഐപിഎല്ലിലെ ആദ്യ മത്സരം.

Leave a comment

Your email address will not be published. Required fields are marked *