European Football Foot Ball Top News

” ലോകത്തെ മികച്ച ഗോള്‍ കീപ്പര്‍ ആണ് അദ്ദേഹം “

March 10, 2022

” ലോകത്തെ മികച്ച ഗോള്‍ കീപ്പര്‍ ആണ് അദ്ദേഹം “

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറാണ് ചെൽസി താരം എഡ്വാർഡ് മെൻഡിയെന്ന് ആസ്റ്റൺ വില്ല ഷോട്ട് സ്റ്റോപ്പർ എമിലിയാനോ മാർട്ടിനെസ്.മെൻഡിയുടെ എളിയ തുടക്കവും ആദ്യകാല ബുദ്ധിമുട്ടുകളും എല്ലാം  മാർട്ടിനെസിനെ ഏറെ പ്രചോദിപ്പിക്കുന്നു, എന്നാൽ  ഇപ്പോൾ സെനഗൽ ഇന്റർനാഷണലിന് അനുകൂലമായി എല്ലാം നല്ലതായി ഭവിക്കുന്നു എന്നും അര്‍ജന്‍റ്റയിന്‍ ഗോള്‍ കീപ്പര്‍ വിശ്വസിക്കുന്നു.

“അവന്‍റെ കഥ എന്നെ വല്ലാതെ പ്രചോദിപ്പിക്കുന്നു.എല്ലാ മത്സരങ്ങളിലും അവന്‍ ക്ലീന്‍ ചീട്ട് നേടുന്നു.ഇത് അദ്ദേഹത്തിന് ഒരു അത്ഭുതകരമായ സീസണാണ്.കഠിനാധ്വാനം ഫലം നൽകുന്നു എന്ന സന്ദേശം അവന്‍റെ കഥയില്‍ നിന്ന് മനസിലാക്കാം.”യൂട്യൂബ് ചാനലിൽ വാറ്റ്ഫോർഡ് ഗോൾകീപ്പർ ബെൻ ഫോസ്റ്ററുമായി സംസാരിച്ച മാർട്ടിനെസ് പറഞ്ഞു.നിലവിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഫോമിലുള്ള ഗോൾകീപ്പർമാരിൽ ഒരാളാണ് എഡ്വാർഡ് മെൻഡി. തോമസ് ടുച്ചലിന്റെ മാനേജ്‌മെന്റിന് കീഴിൽ ചെൽസിയുടെ സമീപകാല വിജയങ്ങളിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ  നിർണായകമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *