ഐപിഎൽ 15-ാം സീസണിന്റെ സമയക്രമം പ്രഖ്യാപിച്ചു, ആദ്യ മത്സരം ചെന്നൈയും കൊൽക്കത്തയും തമ്മിൽ
ഐപിഎൽ 15-ാം സീസണിനുള്ള മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. മാര്‍ച്ച് 26-ന് നടക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാങ്കെഡെ സ്‌റ്റേഡിയത്തിലാണ് മത്സരം.
മെയ് 29-നാണ് ഈ സീസൺ ഐപിഎല്ലിലെ ഫൈനൽ നടക്കുക. മാര്‍ച്ച് 27-ന് സീസണിലെ ആദ്യ ഇരട്ട പോരാട്ടം അരങ്ങേറും. ബ്രബോണില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരും. അതിനുശേഷം ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സും റോയല്‍സ് ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ദ്യ മത്സരം ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് 3.30നും രണ്ടാം മത്സരം രാത്രി 7.30നുമാണ് ആരംഭിക്കുക.
65 ദിവസം നീണ്ടുനില്‍ക്കുന്ന വരും സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡി.വൈ പാട്ടീല്‍ സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങള്‍ പുണെയിലെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലുമാണ് നടത്താനായി നിശ്ചയിച്ചിരിക്കുന്നത്.