European Football Foot Ball Top News

ചെൽസിയെ വാങ്ങാൻ പാകിസ്ഥാൻ സൂപ്പർ ലീഗ് ക്ലബ് പെഷവാർ സാൽമി ഉടമ രംഗത്ത്

March 3, 2022

author:

ചെൽസിയെ വാങ്ങാൻ പാകിസ്ഥാൻ സൂപ്പർ ലീഗ് ക്ലബ് പെഷവാർ സാൽമി ഉടമ രംഗത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയെ വാങ്ങാൻ പാകിസ്ഥാൻ സൂപ്പർ ലീഗ് ക്ലബ് പെഷവാർ സാൽമി ഉടമ ജാവേദ് അഫ്രീദി രംഗത്ത്. പാകിസ്ഥാനിലെ പ്രശസ്തരായ സംരംഭകരിൽ ഒരാളെന്ന നിലയിൽ പേരെടുത്ത വ്യക്തിയാണ് ജാവേദ് അഫ്രീദി.

ചെൽസി ഫുട്ബോൾ ക്ലബിനെ വിൽക്കാൻ തയാറെന്ന് സ്ഥിരീകരിച്ച് റഷ്യൻ ഉടമ റോമൻ അബ്രമോവിച്ച് വ്യക്തമാക്കിയതിനു പിന്നാലെ നിരവധി പേരാണ് ക്ലബിനെ സ്വന്തമാക്കാനായി രംഗത്തുവന്നിട്ടുള്ളത്. റഷ്യക്ക് ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെല്‍സിയുടെ നടത്തിപ്പവകാശം കൈമാറാന്‍ ഉടമയും റഷ്യന്‍ വ്യവസായിയുമായ റോമന്‍ അബ്രമോവിച്ച് തീരുമാനിച്ചത്.

ചെൽസി ഉടമസ്ഥാവകാശത്തിനായി താത്പര്യം പ്രകടിപ്പിച്ച ജാവേദ് അഫ്രീദിയ്ക്ക് ടീമിനെ കൈമാറാൻ റഷ്യൻ-ഇസ്രായേൽ ശതകോടീശ്വരൻ റോമൻ അബ്രമോവിച്ചിന് താൽപ്പര്യമുണ്ടെന്നും ഒരു സ്പാനിഷ് കായിക വെബ്‌സൈറ്റ് സോയ് മാഡ്രിഡിസ്റ്റയുടെ ട്വീറ്റ് അവകാശപ്പെടുന്നുണ്ട്.

റോമൻ അബ്രമോവിച്ച് ജൂൺ 2003 മുതൽ ചെൽസി എഫ്‌സിയുടെ ഉടമയാണ്. അതിനുശേഷം കഴിഞ്ഞ 19 വർഷങ്ങളിൽ സ്റ്റാംഫോർഡ് ബ്രിഡ്ജ് ടീം അഞ്ച് പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പുകളും നിരവധി എഫ്എ കപ്പുകളും രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടി യൂറോപ്പിലെ തന്നെ ശക്തരായ ടീമുകളിൽ ഒന്നായി ലോക പ്രശസ്‌തിയാർജിച്ചവരാണ്.

Leave a comment