ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാന് ഒഡീഷക്കെതിരെ സമനില
ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷക്കെതിരെ സമനിലയുമായി രക്ഷപ്പെട്ട് എടികെ മോഹൻ ബഗാൻ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തില്‍ കളിതുടങ്ങി അഞ്ചാമത്തെ മിനിറ്റില്‍ തന്നെ റെഡീം തലാങ്ങിലൂടെ ഒഡീഷ മുന്നിലെത്തിയിരുന്നു.
എന്നാൽ പോരാട്ട വീര്യത്തോടെ പോരാടിയ എടികെ മിനിറ്റുകള്‍ക്ക് ശേഷം പെനാൽറ്റിയിലൂടെ ഒപ്പമെത്തുകയായിരുന്നു. ആദ്യ പകുതി തികച്ചും ആവേശഭരിതമായിരുന്നു. 22-ാം മിനിറ്റില്‍ ഒഡീഷയ്ക്ക് അനുകൂലമായി അടുത്ത പെനാല്‍റ്റി ലഭിച്ചെങ്കിലും ജാവിയര്‍ ഹെര്‍ണാണ്ടസ് കിക്ക് നഷ്ടപ്പെടുത്തിയത് മത്സരത്തിൽ ടീമിന് തിരിച്ചടിയായി.
സമനിലയോടെ ഐഎസ്എൽ സെമി ഫൈനൽ ഉറപ്പിക്കാനുള്ള മോഹൻ ബഗാൻ മോഹത്തിന് തിരിച്ചടിയായെന്നു പറയാം. 17 കളികളില്‍ നിന്ന് 31 പോയന്റുള്ള എടികെ മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിച്ചിരുന്നെങ്കില്‍ ടീമിന് ജംഷഡ്പൂരിനെ മറികടന്ന് പോയിന്റ് പട്ടകയിൽ രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു.