European Football Foot Ball Top News

സിയൂ ആഘോഷം കുറക്കാന്‍ റൊണാള്‍ഡോയെ ഉപദേശിച്ച് പീറ്റര്‍ ക്രൌച്ച്

February 22, 2022

സിയൂ ആഘോഷം കുറക്കാന്‍ റൊണാള്‍ഡോയെ ഉപദേശിച്ച് പീറ്റര്‍ ക്രൌച്ച്

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രസിദ്ധമായ ‘സിയു’ ആഘോഷത്തെ സംബന്ധിച്ച്  മുൻ പ്രീമിയർ ലീഗ് സ്‌ട്രൈക്കർ പീറ്റർ ക്രൗച്ച് റൊണാള്‍ഡോക്ക് ഉപദേശം നല്‍കി.ഓരോ തവണയും ഗോള്‍ നേടുമ്പോള്‍ കാണികളെ കൂടുതല്‍ ആവേശഭരിതം ആക്കാന്‍ റൊണാള്‍ഡോ സിയൂ സെലെബ്രറേന്‍ ഇടക്ക് എപ്പോഴെങ്കിലും ചെയ്‌താല്‍ മതി എന്നായിരുന്നു ക്രൌചിന്റെ ഉപദേശം.

ഇംഗ്ലണ്ടിനായി കളിക്കുന്ന സമയത്ത് ‘റോബോട്ട്’ എന്ന പ്രശസ്തമായ ആഘോഷം കണ്ടുപിടിച്ച പീറ്റർ ക്രൗച്ച്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘സിയു’ വിനു ലോകമെമ്പാടും ആരാധകര്‍ ഉണ്ട് എന്ന് ഉറച്ചു പറയുന്നു,എന്നാല്‍ എപ്പോഴും ചെയ്‌താല്‍ അതിനു വില നഷ്ട്ടപ്പെടും എന്നാണ് ക്രൌച്ച് വിലയിരുത്തുന്നത്.അദ്ദേഹം ദുബായില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുമ്പോള്‍ എല്ലാവര്‍ക്കും റൊണാള്‍ഡോയേ അനുകരിക്കാന്‍ ആണ് താല്‍പര്യം എന്നും താരം വെളിപ്പെടുത്തി.

 

Leave a comment