European Football Foot Ball Top News

യുവ അയാക്സ് താരത്തിന് വേണ്ടി യുറോപ്പിയന്‍ വമ്പന്മാര്‍ അണിനിരക്കുന്നു

February 22, 2022

യുവ അയാക്സ് താരത്തിന് വേണ്ടി യുറോപ്പിയന്‍ വമ്പന്മാര്‍ അണിനിരക്കുന്നു

മുണ്ടോ ഡിപോർട്ടീവോ പുറത്ത് വിട്ട വാര്‍ത്ത‍ പ്രകാരം,ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് എന്നിവർ 19 കാരനായ അയാക്‌സ് താരം റയാൻ ഗ്രാവൻബെർച്ചിനെ സൈൻ ചെയ്യാൻ വളരെയധികം താൽപ്പര്യപ്പെടുന്നു. ഈ സീസണിൽ ഇതുവരെ  അയാക്‌സിനായി 30 മത്സരങ്ങൾ കളിച്ച ഡച്ച് മിഡ്‌ഫീൽഡർ ഒരു ഗോളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

33 കാരനായ സെർജിയോ ബുസ്‌കെറ്റ്‌സിന് പകരക്കാരനായി ബാഴ്‌സലോണ ഗ്രാവൻബെർച്ചിനെ സൈൻ ചെയ്യാന്‍ താല്പര്യപ്പെടുന്നു.എന്നാല്‍ ബാഴ്സയില്‍ മിഡ് ഫീല്‍ഡര്‍മാര്‍ക്ക് തീരെ  പഞ്ഞം ഇല്ലാത്ത ഈ സമയത്തും എന്തിനാണ് ഈ ട്രാന്‍സ്ഫറിനു ബാഴ്സ മുതിരുന്നത് എന്നതും കൗതുകം ഉണര്‍ത്തുന്നു.അതേസമയം, മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ മിക്ക മിഡ്ഫീൽഡ് കളിക്കാരും അവരുടെ 30-കളിൽ എത്തിയതിനാൽ ഭാവി സുരക്ഷിതം ആക്കാനുള്ള ഒരു ഓപ്ഷന്‍ ആയാണ് ഈ യുവ അയാക്സ് താരത്തിനെ കാണുന്നത്.

Leave a comment

Your email address will not be published. Required fields are marked *