Cricket Editorial Foot Ball Tennis Top News

കായിക ലോകം @ 2021 – ഒരു തിരനോട്ടം

December 16, 2021

കായിക ലോകം @ 2021 – ഒരു തിരനോട്ടം

കോവിഡ് പ്രതിസന്ധികൾക്കിടയിലും സംഭവബഹുലമായ ഒരു വർഷം കായിക ലോകത്തിന് സമ്മാനിച്ച് 2021 കടന്ന് പോവുകയാണ്. ഒളിമ്പിക്സ്, ഗ്രാൻഡ് സ്ലാം ടൂർണമെന്റുകൾ, യൂറോ കപ്പ്, ക്രിക്കറ്റ് ടി 20 വേൾഡ് കപ്പ്, കോപ്പ അമേരിക്ക, അങ്ങനെ ഒട്ടനവധി മുഹൂർത്തങ്ങൾ തന്നു നമ്മുടെ മനസിനെ സന്തോഷിപ്പിച്ച ഒരു കായിക വർഷമായിരുന്നു ഇത്. ലോകത്തിലെ നാനാതരത്തിലുള്ള ആരാധകരുടെയും മനം കവർന്ന ചില പ്രധാന കായിക നിമിഷങ്ങളിലേക്ക് നമ്മുക്ക് ഒന്ന് കണ്ണോടിക്കാം.

ഒളിമ്പിക്സ്
ടോക്കിയോയിൽ നടന്ന ഒളിമ്പിക്സ് നമ്മൾ ഇന്ത്യക്കാർ ഓർത്തിരിക്കാൻ ആഗ്രഹിക്കുന്ന ഒന്നായി മാറിയിരുന്നു. ഇൻഡ്യയിനെ സമ്മന്ധിച്ചു കഴിഞ്ഞ 4 ദശകത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് നമ്മുടെ ചുണ കുട്ടികൾ കാഴ്ച്ച വെച്ചത്. ഒരു സ്വർണം, 2 വെള്ളി, 4 വെങ്കല മെഡലുകളുമായി ഇന്ത്യ ആദ്യ 50 ൽ സ്ഥാനം പിടിക്കുക ഉണ്ടായി.[48 ആം സ്ഥാനം]. അത്ലറ്റിക്സിൽ രാജ്യത്തിന് ആദ്യമായി ഒരു സ്വർണ മെഡൽ സമ്മാനിച്ച നീരജ് ചോപ്ര തന്നെയായിരുന്നു ഇന്ത്യയുടെ മുഖം. വെയ്റ്റ് ലിഫ്റ്റർ മീരാബായ് ചാനു, ഗുസ്തി താരമായ രവി കുമാർ ദാഹിയാ എന്നിവരാണ് നമുക്ക് വെള്ളി മെഡൽ സമ്മാനിച്ചവർ. പി.വി സിന്ധു, ബോക്‌സർ ലോവ്‌ലിനാ, ബോർജൊഹെയ്‌ൻ, ഗുസ്തി താരം ബജ്രങ് പൂനിയ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ രാജ്യത്തിനായി വെങ്കല മെഡലുകളും സമ്മാനിച്ചു.

ദേശീയ മത്സരമായി ഹോക്കിയിൽ ഇന്ത്യ മടങ്ങി വന്നത് അഭിമാന നിമിഷമായി മാറി. ജർമ്മനിയെ 5 – 4 നു തോൽപിച്ച മത്സരം കണ്ടു പുളകിതരാകാത്ത ഭാരതീയർ കുറവായിരിക്കും.
പാര ഒളിംപിക്‌സും പൂർണ ഗാംഭീര്യത്തോടെ നടക്കുക ഉണ്ടായി. 5 സ്വർണം നേടി ഇന്ത്യ 23 ആം സ്ഥാനത്ത് നിലയുറിപ്പിച്ചത് രാജ്യത്തിന് അഭിമാനമായി. 19 ഭാരതീയരാണ് മെഡൽ നേടി രാജ്യത്തിന് അഭിമാനായി മാറിയത്. ഒളിംപിക്സിൽ ഉണ്ടായ നഷ്ടം പാര ഒളിംപിക്സ് ചാമ്പ്യന്മാരായി ചൈന നികത്തുകയും ചെയ്തു.

ഫുട്ബോൾ
മലയാളികളുടെ ഇഷ്ടവിനോദമായ കാല്പന്തുകളിക്ക് 2021 സംഭവബഹുലമായിരുന്നു. യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ വെംബ്ലിയിൽ തോൽപ്പിച്ച് അസൂറിപട കിരീടം ചൂടിയത് കായിക ലോകത്തെ വിസ്മയിപ്പിച്ചു. തങ്ങളെ ഒരിക്കലും തള്ളി കളയാൻ ആകില്ല എന്ന് അവർ ലോകത്തെ മനസിലാക്കി കൊടുത്ത ടൂർണമെന്റ് ആയിരുന്നു അത്. എന്നാൽ യൂറോയിൽ മനസ്സ് കീഴടക്കിയത് സിമോൺ കെയറും അദ്ദേഹം നയിച്ച ഡെന്മാർക്കും ആയിരുന്നു. അവരുടെ പോരാട്ട വീര്യവും സ്നേഹവും ഫുട്ബോൾ എന്ന കളിയുടെ മാറ്റ് വർധിപ്പിച്ചു.

മെസ്സിയുടെ അര്ജന്റീന കോപ്പ അമേരിക്ക കപ്പ് നേടി അര്ജന്റീന ആരധകർക്ക് പുതുവിശ്വാസം നേടി കൊടുത്തു. വർഷങ്ങൾക്ക് ശേഷം കേരളത്തിലെ അര്ജന്റീന ആരാധകർ അഭിമാനത്തോടെ സമൂഹ മാധ്യമങ്ങൾ കയ്യടക്കി. മെസ്സിയോടൊപ്പം ഗോൾ കീപ്പർ മാർട്ടിനെസും അവരുടെ സ്വകാര്യ അഹങ്കാരമായി മാറുകയുണ്ടായി. കോപ്പയിലെ വിജയം മെസ്സിക്ക് ബാലൻ ഡോർ വരെ നേടികൊടുക്കുന്നതിൽ കലാശിച്ചു.

ക്ലബ് ഫുട്ബോളും സംഭവബഹുലമായിരുന്നു. താരനിബിഢമായ ടീം ഉണ്ടായിട്ടും അപ്രസക്തമായി പോയ ലംപാടിന്റെ കീഴിൽ നിന്നും, തോമസ് ട്യുഷേലിന്റെ നേത്രത്വത്തിൽ അവർ നടത്തിയ തിരിച്ചു വരവിന്റെ മുൻപിൽ ഫുട്ബോൾ ചാണക്യനായ ഗാർഡിയോളക്ക് മറുപടി ഇല്ലാതെ പോയതാണ് നാം കണ്ടത്.

ലീഗുകളും നമ്മുടെ ശ്രദ്ധ ഏറെ ആകർഷിച്ചു. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ കുത്തകകൾ തകർത്ത് ലീൽ, അത്ലറ്റികോ മാഡ്രിഡ്, ഇന്റർ മിലാൻ എന്നിവർ കിരീടം ചൂടി. എന്നാൽ ജർമനിയിൽ ബയേൺ എന്നിവർ ലീഗ് കിരീടം നിലനിർത്തുകയും ചെയ്തു. മെസ്സി, റൊണാൾഡോ എന്നിവരുടെ ക്ലബ് മാറ്റവും ക്ലബ് ഫുട്ബോളിനെ പിടിച്ചു കുലുക്കുകയുണ്ടായി.

പതിവ് പോലെ ഇന്ത്യൻ ഫുട്ബോളും കേരള ബ്ലാസ്റ്റേഴ്സും നിരാശ സമ്മാനിക്കുകയും ചെയ്തു. രാജ്യാന്തര തലത്തിൽ സാക്ഷാൽ പെലെയുടെ റെക്കോർഡ് സുനിൽ ഛേത്രി മറികടന്നു എന്നല്ലാതെ ആശസവഹമായി ഒന്നും കണ്ടില്ല. ഗോൾ വേട്ടയിൽ റൊണാൾഡോയ്ക്ക് പിന്നിലായി രണ്ടാമതാണ് അദ്ദേഹം.

ക്രിക്കറ്റ്
ആദ്യമായി നടന്ന ടെസ്റ്റ് ലോക കപ്പിൽ ന്യൂ സീലാൻഡ് വിജയികളായി. അവരുടെ ആദ്യ പ്രധാന ട്രോഫി ആയി ഇത് മാറുകയും ചെയ്തു. ഫൈനലിൽ ഇന്ത്യ ആണ് അവർക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. ഗോൾ വേട്ടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞാൽ രണ്ടാമതാണ് അദ്ദേഹം.

SOUTHAMPTON, ENGLAND – JUNE 23: Kane Williamson of New Zealand holds the Test mace with Neil Wagner, Tim Southee and Tom Latham after the ICC World Test Championship Final between India and New Zealand at The Hampshire Bowl on June 23, 2021 in Southampton, England. (Photo by Philip Brown/Popperfoto/Popperfoto via Getty Images)

ടി 20 ലോക കപ്പിൽ കന്നി കിരീടം കങ്കാരുക്കൾ നേടുകയുണ്ടായി. ചെറുപ്പവും അനുഭവസമ്പത്തും ഇടകലർന്ന ഓസ്ട്രേലിയ കിവികളെയാണ് ഫൈനലിൽ തോല്പിച്ചത്. എല്ലാ ഫോർമാറ്റിലും ന്യൂ സീലാൻഡ് ഒരു പ്രധാന ശക്തി ആയി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടം കടക്കാതെ ഇന്ത്യ പുറത്തായത് നമ്മളെ ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു.

ഇന്ത്യക്കെതിരായ നടന്ന ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് എടുത്ത അജാസ് പട്ടേൽ ലോകത്തിന്റെ നെറുകയിൽ എത്തുന്നതിനും നാം സാക്ഷ്യം വഹിച്ചു. ഈ നേട്ടം കൈവരിച്ച മൂന്ന് പേരിൽ രണ്ടും ഇന്ത്യൻ വംശജരാണ് എന്നുള്ളതിൽ നമുക്കുമുണ്ട് അഭിമാനിക്കാൻ വക.

ടെന്നീസ്
ഫ്രഞ്ച് ഓപ്പണിൽ റാഫേൽ നദാൽ കിരീടം ചൂടാതെ പോയ വർഷമായിരുന്നു 2021. ജോക്കോവിച്ചാണ് ടെന്നീസ് ലോകം ഭരിച്ചത്. വിംബിൾഡൺ ഒഴിച്ച് ബാക്കി എല്ലാ ഗ്രാൻഡ് സ്ലാമും അദ്ദേഹം കൈപ്പിടിയിൽ ഒതുക്കി. റഷ്യക്കാരൻ ഡാനിയേൽ മെഡ്‌വേഡ്‌ ആയിരുന്നു വിംബിൾഡൺ ചാമ്പ്യൻ. വെള്ളക്കാരല്ലാത്ത രണ്ടു ഗ്രാൻഡ് സ്ലാം വിജയികൾ വനിതകളുടെ ക്യാറ്റഗറിയിൽ ഉണ്ടായി എന്നുള്ളതും ഈ വർഷത്തെ ഗ്രാൻഡ് സ്ലാമിനെ വേറിട്ട് നിറുത്തുന്നു. നവോമി ഒസാകാ, എമ്മ റഡുകാനു എന്നിവരാണ് ആ വിജയികൾ.

Leave a comment