European Football Foot Ball Top News

സുവാരസിന്റെ ചിലവില്‍ മുഖം രക്ഷിച്ച് അത്ലറ്റിക്കോ

October 25, 2021

സുവാരസിന്റെ ചിലവില്‍ മുഖം രക്ഷിച്ച് അത്ലറ്റിക്കോ

ലൂയിസ് സുവാരസ് രണ്ടാം പകുതിയിൽ ഇരട്ടഗോൾ നേടിയത്തിന്‍റെ പിന്‍ബലത്തില്‍  അത്‌ലറ്റിക്കോ മാഡ്രിഡ് ഞായറാഴ്ച ലാലിഗയിലെ മുൻനിരയിലുള്ള റയൽ സോസിഡാഡിനെതിരെ സ്വന്തം തട്ടകത്തിൽ 2-2ന് സമനിലയിൽ പിരിഞ്ഞു.ഏഴാം മിനിറ്റിൽ തന്നെ ഗോള്‍ നേടി കൊണ്ട് അലക്സാണ്ടർ സോര്‍ലോത്ത്  അത്ലറ്റിക്കോയേ സമ്മര്‍ദത്തില്‍ ആക്കി.

പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്വീഡിഷ് സ്ട്രൈക്കർ അലക്സാണ്ടർ ഇസക്  മാറ്റൊരു ഗോള്‍ നേടി കൊണ്ട് ലീഡ് ഇരട്ടിയാക്കി.എന്നിരുന്നാലും, നിറഞ്ഞ വാൻഡ മെട്രോപൊളിറ്റാനോയ്ക്കുള്ളിലെ ഹോം ആരാധകരെ പ്രചോദിപ്പിക്കുന്നതിനായി സുവാരസ് വീണ്ടും അവതരിച്ചു.61 ആം മിനുട്ടില്‍ ഗോള്‍ നേടിയ താരം മത്സരം 77 ആം മിനുട്ടില്‍ നില്‍ക്കവേ ലഭിച്ച പെനാല്‍ട്ടി ഗോള്‍ ആക്കി കൊണ്ട് വീണ്ടും അത്ലറ്റിക്കോ മാഡ്രിഡിന്റെ മുഖം രക്ഷിച്ചു.

Leave a comment