European Football Foot Ball Top News

മാര്‍സിലി – പിഎസ്ജി മത്സരം സമനിലയില്‍

October 25, 2021

മാര്‍സിലി – പിഎസ്ജി മത്സരം സമനിലയില്‍

ലിഗ് 1 നേതാക്കളായ പാരീസ് സെന്റ് ജെർമെയിൻ മാര്‍സിലിക്കെതിരെയുള്ള മത്സരത്തില്‍ സമനില നേടി കൊണ്ട് രണ്ടു പോയിന്റ്‌ നഷ്ട്ടപ്പെടുത്തി.മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.രസകരമായ ആദ്യ പകുതിയിൽ ഇരു ടീമുകള്‍ക്കും  ഗോളുകൾ അനുവദിക്കാതിരുന്നതിനെ തുടർന്ന് ആരാധകർ ഉൾപ്പെട്ട സംഭവങ്ങൾ കാരണം ഗെയിം രണ്ടുതവണ താൽക്കാലികമായി നിർത്തിവക്കേണ്ടി വന്നു.57 -ാം മിനിറ്റിൽ അച്‌റഫ് ഹക്കിമിക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ പിഎസ്ജി പരുങ്ങലില്‍ ആയി.

മത്സരത്തില്‍ ജയം നേടാന്‍ ആയില്ല എങ്കിലും ഇപ്പോഴും ഏഴു പോയിന്റ്‌ ലീഡോടെ ലീഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണ് പിഎസ്ജി.ആദ്യ പകുതിയില്‍ പരിക്ക് മൂലം വെറാട്ടി കളം വിട്ടതും പിഎസ്ജിക്ക് തിരിച്ചടി ആയി.

 

Leave a comment

Your email address will not be published. Required fields are marked *