European Football Foot Ball Top News

യുവന്‍റ്റസിന്റെ മുഖം രക്ഷിച്ച് ഡിബാല

October 25, 2021

യുവന്‍റ്റസിന്റെ മുഖം രക്ഷിച്ച് ഡിബാല

ഞായറാഴ്ച നടന്ന സീരി എയിൽ ചാമ്പ്യന്മാരായ  ഇന്‍റര്‍ മിലാനെതിരെ  അർജന്റീന ഫോർവേഡ് പൗലോ ഡിബാല VAR ഇടപെടലിനെത്തുടർന്ന് ലഭിച്ച  പെനാൽറ്റി നേടിയതിനെത്തുടർന്ന് യുവന്റസ് 1-1 ന് അവസാന നിമിഷം  സമനിലയിൽ പിരിഞ്ഞു.മാസിമിലിയാനോ അല്ലെഗ്രിയുടെ ടീം  തങ്ങളുടെ കഴിഞ്ഞ  ആറ് മത്സരങ്ങളിൽ വിജയിച്ച് മികച്ച ഫോമിൽ എത്തിയതിന് ശേഷമാണ് ഇന്‍റര്‍ മിലാനെ നേരിടാന്‍ പോയത്.

പതിനേഴാം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് എഡിന്‍ സെക്കോ മിലാന് ലീഡ് നേടി കൊടുത്തു. രണ്ടാം പകുതിയിൽ ഈക്വലൈസറിനായി യുവന്ട്ടസ് കിണഞ്ഞു പരിശ്രമിച്ചു.എന്നാല്‍ നിരാശ മാത്രം ആയിരുന്നു ഫലം.എന്നിരുന്നാലും, അലക്‌സ് സാൻഡ്രോയേ ഇന്ററിന്റെ ഡെൻസൽ ഡംഫ്രൈസിന്റെ ഫൗള്‍ വെച്ചത് മൂലം ലഭിച്ച പെനാല്‍ട്ടി യാതൊരു പിഴവും കൂടാതെ വലയില്‍ ഡിബാല എത്തിച്ചു.

Leave a comment